അബ്ദല്‍ കലാമിനെ കബറടക്കി, പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടിലായിരുന്നു കബറടക്കം

ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ജന്മനാടും രാജ്യവും വിടനല്‍കി. പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടിലായിരുന്നു കബറടക്കം. കലാമിന്റെ മൃതദേഹം രാമേശ്വരത്ത് പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്ക ചടങ്ങുകള്‍.
കലാമിനു രാമേശ്വരം വികാരനിര്‍ഭരമായാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്പചക്രം അര്‍പ്പിച്ചത്. രാമേശ്വരത്തിന്റെ വിശ്വപൗരനു മുന്നില്‍ തമിഴക രാഷ്ട്രീയം ഭിന്നത മറന്നു കൈകൂപ്പി.
ലോക്‌സഭ രാവിലെ ചേര്‍ന്നുവെങ്കിലും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിെന്റ സംസ്‌ക്കാരം നടക്കുന്നതിനാല്‍ മറ്റു നടപടികളിലക്ക് കടക്കാതെ ഇന്നത്തേക്ക് പിരിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























