പഞ്ചാബ് ആക്രമണം: ഭീകരര്‍ രവിനദി കടന്ന് പാകിസ്താനില്‍ നിന്നാണ് എത്തിയതെന്ന് രാജ്‌നാഥ് സിങ്

പഞ്ചാബ് ഭീകരാക്രമണം നടത്തിയത് രവിനദി കടന്ന് പാകിസ്താനില്‍ നിന്നെത്തിയ ഭീകരരാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി സൈന്യം ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭീകരരെ വധിച്ച സ്ഥലത്തുനിന്ന് ലഭിച്ച ജി.പി.എസുകള്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നും തീവ്രവാദികള്‍ പാകിസ്താനില്‍ നിന്നും നുഴഞ്ഞു കയറിയതാണെന്ന് തെളിഞ്ഞു. രവി നദി കടന്ന് ദുര്‍ഗാസ്പൂരിലെ ദാഷ് വഴിയിലൂടെയാണ് ഭീകരര്‍ എത്തിയത്. ഇവര്‍ തന്നെയാണ് റെയില്‍വേ ട്രാക്കില്‍ ബോംബുകള്‍ സ്ഥാപിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ശ്രദ്ധയോടെ തന്നെയാണ് അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യോഗസ്ര്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ശക്തമായ കാറ്റും മഴയും ഭീകരരെ പിടിക്കാന്‍ തടസമായെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് തവണ കശ്മീര്‍ വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടുണ്ട്. അതിര്‍ത്തിയില്‍ സൈന്യത്തിന് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയതായും രാജ്‌നാഥ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha
























