Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിവാദത്തില്‍, സ്വകാര്യ ആവശ്യത്തിന് പുതിയ കാറ് വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി

31 JULY 2015 08:21 AM IST
മലയാളി വാര്‍ത്ത.

രാഷ്ടപതിയായിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞപ്പോഴും ഒരു കാര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെ ജീവിച്ചയാളായിരുന്നു എപിജെ അബ്ദുല്‍കലാം. എന്നാല്‍ അതിനുശേഷം വന്ന പ്രതിഭാപാട്ടീല്‍ ആ മാകൃക പിന്തുടര്‍ന്നോ എന്ന് സംശയമാണ്. തന്റെ സൗകര്യം കുറഞ്ഞ് പോയതിന് കേന്ദ്രസര്‍ക്കാരുമായി ശീത സമരത്തിലാണ് മുന്‍ രാഷ്ട്രപതി. തന്റെ സ്വകാര്യ ഉപയോഗത്തിനായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വാഹനം വിട്ടുനല്‍കണമെന്നാണു പ്രതിഭ പാട്ടീല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
തന്റെ സ്വകാര്യ ഉപയോഗത്തിനായി ഔദ്യോഗിക വാഹനം അനുവദിക്കണമെന്നു മാത്രമല്ല, ഇതിനുവേണ്ട ഇന്ധന ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നുമാണ് പ്രതിഭാ പാട്ടീലിന്റെ ആവശ്യം. ഒപ്പം തന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ഇന്ധനച്ചിലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും പ്രതിഭാ പാട്ടീല്‍ ആവശ്യമുന്നയിക്കുന്നു.
ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായും സൂചനയുണ്ട്. എന്നാല്‍ മുന്‍ രാഷ്ട്രപതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. പ്രതിഭാ പാട്ടീല്‍ നിലവില്‍ സ്വന്തം വാഹനമാണ് ഔദ്യോഗിക യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഈ വാഹനത്തിന്റെ ഇന്ധനച്ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു ഔദ്യോഗിക വാഹനം അനുവദിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്.
വിഷയത്തില്‍ കഴിഞ്ഞ മൂന്നു മാസമായി പ്രതിഭാ പാട്ടീലിന്റെ ഓഫീസും കേന്ദ്ര സര്‍ക്കാരുമായി കത്തിടപാട് നടക്കുന്നതായാണ് സൂചന. രണ്ടും ഒരുമിച്ച് ആവശ്യപ്പെടാതെ നിലവില്‍ ലഭ്യമാകുന്ന സേവനങ്ങളില്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാന്‍ പ്രതിഭാ പാട്ടീല്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇഷ്ടമായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയതോടെ പാട്ടീലിന് നല്‍കിയ ആദ്യ വാഹനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് വിവാദങ്ങള്‍ക്കും തുടക്കമായത്. തനിക്ക് അനുവദിച്ചിരുന്ന കാര്‍ ചെറുതാണെന്നും മറ്റൊരു വലിയ വാഹനം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാ പാട്ടീലിന്റെ ആവശ്യം.
എന്നാല്‍ നിയമം ഇതിനുള്ള സാഹചര്യം അനുവദിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതോടെ പുനെയ്ക്ക് അകത്ത് നടത്തിയിരുന്നു യാത്രകളില്‍ പ്രതിഭാ പാട്ടീല്‍ സ്വന്തം വാഹനം ഉപയോഗിക്കുകയും പൂനയ്ക്ക് പുറത്തേയ്ക്കുള്ള യാത്രകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക വാഹനം വിട്ടുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേകമായി വാഹനം വിട്ടുനല്‍കണമെന്ന ആവശ്യം പ്രതിഭാ പാട്ടീല്‍ ഉയര്‍ത്തിയതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വിഷയം കേന്ദ്രത്തിന് വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (6 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (6 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (6 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (7 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (7 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (7 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (7 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (8 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (8 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (8 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (8 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (8 hours ago)

Malayali Vartha Recommends