ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഉപാധികളോടെ സുപ്രീംകോടതി അനുമതി നല്‍കി

ബലാത്സംഗത്തിനിരയായി 24 ആഴ്ച ഗര്‍ഭിണിയായ പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഉപാധികളോടെ സുപ്രീംകോടതി അനുമതിനല്‍കി. നിലവിലെ നിയമം അനുസരിച്ച് 20 ആഴ്ചവരെയേ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമുള്ളൂ. വിദഗ്ധസംഘം പരിശോധിച്ചശേഷം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാണ് പെണ്‍കുട്ടിയുടെ മാനസിക, ശാരീരികനിലയെങ്കില്‍ ഗര്‍ഭച്ഛിദ്രമാവാം എന്ന് ജസ്റ്റിസുമാരായ അനില്‍ ആര്‍.ദവെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബലാത്സംഗത്തിലൂടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ചികിത്സയ്ക്കു വന്ന പത്താംക്ലാസ്സുകാരിയെ ഡോക്ടര്‍ മരുന്ന് കുത്തിവെച്ച് മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയായ ഡോക്ടര്‍. ജതിന്‍ഭായ് കെ. മേത്തയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി, ഗര്‍ഭച്ഛിദ്രനിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























