യാക്കൂബ് മേമനെ തൂക്കിലേറ്റിയത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും സംഘത്തിന്റെയും മുന്നറിയിപ്പ്

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ മുന്നറിയിപ്പ്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടാണ് കേസിലെ പ്രതി കൂടിയായ ഛോട്ടാ ഷക്കീലിന്റെ ഭീഷണി. യാക്കൂബ് മേമന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നുവെന്ന പൊലീസ് കണ്ടെത്തലും ഛോട്ടാ ഷക്കീല്‍ നിരാകരിച്ചു.
നടന്നത് \'നിയമപരമായ കൊലപാതകമാണെന്നു\' കുറ്റപ്പെടുത്തിയ ഛോട്ടാ ഷക്കീല്‍, കീഴടങ്ങുന്ന സമയത്ത് യാക്കൂബ് മേമന് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ലംഘിച്ച് അദേഹത്തെ ചതിക്കുകയായിരുന്നു ഇന്ത്യന്‍ സര്‍ക്കാരെന്നും കുറ്റപ്പെടുത്തി.
യാക്കൂബ് മേമനെ ചതിയിലൂടെ തൂക്കിലേറ്റിയതു വഴി ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയില്‍ തിരികെയെത്തി നിയമത്തിന് കീഴടങ്ങാനുള്ള സാധ്യതയും അവസാനിച്ചതായി ഛോട്ടാ ഷക്കീല്‍ ചൂണ്ടിക്കാട്ടി. യാക്കൂബ് മേമനെപ്പോലെ ദാവൂദ് ഭായിയും കീഴടങ്ങാന്‍ തയാറായിരുന്നെങ്കില്‍ അദേഹത്തിന്റെ ഗതിയും യാക്കൂബിന്റേത് സമാനമായേനെയെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. യാക്കൂബ് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമനൊപ്പം ചേര്‍ന്ന് മുംബൈ സ്‌ഫോടനത്തിന്റെ ആസൂത്രണം നിര്‍വഹിച്ചത് ദാവൂദ് ഇബ്രാഹിമാണെന്നാണ് കേസ്.
എന്ത് സന്ദേശമാണ് യാക്കൂബിനെ തൂക്കിലേറ്റിയതുവഴി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കാന്‍ ഉദേശിക്കുന്നത്? തന്റെ സഹോദരന്‍ ചെയ്ത കുറ്റത്തിന് ഒരു നിരപരാധിയേയാണ് ഇന്ത്യ തൂക്കിലേറ്റിയിരിക്കുന്നത്. അതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് നിയമത്തിന്റെ സഹായത്തോടെയുള്ള കൊലപാതകമാണ് ഛോട്ടാ ഷക്കീല്‍ കുറ്റപ്പെടുത്തി. മേമന്റെ അനുഭവം മനസിലുള്ളിടത്തോളം കാലം ഇന്ത്യന്‍ സര്‍ക്കാര്‍ നീട്ടുന്ന \'ചോക്‌ലേറ്റ്\' ഇനി ആരും വാങ്ങില്ലെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി. ഇനിയൊരു തവണ കൂടി മധുരമൂറുന്ന വാഗ്ദാനങ്ങളുമായി വന്നാല്‍ ഇന്ത്യന്‍ ഏജന്‍സികളെ ഞങ്ങള്‍ വിശ്വസിക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിനെ ഭാവിയില്‍ ആരും വിശ്വസിക്കില്ല ഷക്കീല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























