യാക്കൂബ് മേമന്റെ മൃതദേഹത്തിന്റേതെന്ന പേരില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ പാളിയോ. യാക്കൂബ് മേമന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഖബറടക്ക ചടങ്ങുകള്‍ക്കായി ഇന്നലെ വൈകുന്നേരം സൗത്ത് മുംബൈയിലെ മറൈന്‍ ലൈന്‍ ബഡാ കബറിസ്ഥാനില്‍ എത്തിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. മേമന്റെ മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തുന്നതിന് മഹാരാഷ്ട്രാ സര്‍ക്കാര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളൊന്നും മൃതദേഹത്തിന്റെ മുഖം കാണിക്കുന്ന ചിത്രങ്ങളൊന്നും പകര്‍ത്തിയിരുന്നില്ല.
1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷ ലഭിച്ച ഏക പ്രതിയായ യാക്കൂബ് മേമനെ ഇന്നലെ രാവിലെയാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. ജയില്‍ വളപ്പില്‍ സംസ്‌ക്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ബന്ധുക്കളുടെ അപേക്ഷ പ്രകാരം മൃതദേഹം വിട്ടുകൊടുക്കുയായിരുന്നു. വിലാപയാത്രയോ വന്‍ ജനക്കൂട്ടമോ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു മൃതദേഹം കാണാന്‍ അനുമതി നല്‍കിയിരുന്നൂള്ളൂ. എന്നാല്‍ ഇതെല്ലാം അവഗണിച്ച് നൂറുകണക്കിന് പേരാണ് മേമന്റെ മാഹിമിലുള്ള വസതിയില്‍ എത്തിയത്.
എന്നാല്‍ ചിത്രങ്ങള്‍ പഴയതാണെന്നും യഥാര്‍ത്ഥമല്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























