രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ 25000 സ്ത്രീധന മരണങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍, യുപിയിലാണ് ഏറ്റവും അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 24,771 സ്ത്രീധന പീഡന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീധന പീഡന മരണങ്ങള്‍ ഏറെയും സംഭവിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഇവിടെ 7,048 പേര്‍ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ഐ.പി.സി 304 ബി (സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരണം) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ കണക്ക് വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് ലോക്‌സഭയില്‍ വ്യക്തമാക്കിയത്. 2012, 2013, 2014ലെ കണക്കാണ് മന്ത്രി ലോക്‌സഭയെ അറിയിച്ചത്. 8233, 8083, 8455 പേര്‍ ഈ കാലയളവില്‍ മരണപ്പെട്ടു. ഉത്തര്‍പ്രദേശിനു പിന്നിനായി ബിഹാറും മദ്ധ്യപ്രദേശുമാണ് സ്ത്രീധന പീഡന മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ബിഹാറില്‍ 3880ഉം മദ്ധ്യപ്രദേശില്‍ 2252 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം, ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ പീഡനം അനുഭവിക്കേണ്ടിവന്നത് 3.48 ലക്ഷം സ്ത്രീകള്‍ക്കാണെന്ന് ദേശീയ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാളിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 61,259. രാജസ്ഥാനും(44,311), ആന്ധ്രാ പ്രദേശുമാണ് (34,835) തൊട്ടു പിന്നില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























