ഗുര്‍ദാസ്പുര്‍ ആക്രമണം: പാക് സര്‍ക്കാരിന് അറിവില്ലെന്ന് ഇന്ത്യ; ദേശീയ സുരക്ഷ ഉപദേശകരുടെ കൂടിക്കാഴ്ച ഈ മാസം

പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ തീവ്രവാദി ആക്രമണത്തിന്റെ പാകിസ്താന്‍ സര്‍ക്കാരിന് അറിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പാക് സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കുന്ന വിശ്വസനീയമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യ പാക് ദേശീയ സുരക്ഷ ഉപദേശകരുടെ കൂടിക്കാഴ്ചയ്ക്കുള്ള നീക്കത്തില്‍ വിള്ളല്‍ വീഴാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പാകിസ്താനെ നേരിട്ട് കുറ്റപ്പെടുത്താന്‍ തയ്യാറാകാത്തത്.
കൂടിക്കാഴ്ച വിജയകരമാക്കാന്‍ ഗുര്‍ദാസ്പുര്‍ ആക്രമണത്തില്‍ പാകിസ്താനെ നേരിട്ട കുറ്റപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ജിപിഎസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്രവാദികള്‍ പാകിസ്താനില്‍ നിന്നാണ് എത്തിയതെന്നും നദിമാര്‍ഗമാണ് ഇന്ത്യയില്‍ കടന്നതെന്നും മാത്രമാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയത്.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് പാകിസ്താനു നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന ഇന്ത്യയുടെ നടപടി നിര്‍ഭാഗ്യകരമാണെന്നായിരുന്നു പാസ് വിദേശകാര്യ മന്ത്രാലയം വക്താവ് ക്വാസി ഖലിലുള്ളയുടെ പ്രസ്താവന. പ്രസ്താവനായുദ്ധം തുടരുന്നതിനിടെയും റഷ്യാ സന്ദര്‍ശനത്തിനിടെ ഇരുപ്രധാനമന്ത്രിമാരും എത്തിച്ചേര്‍ന്ന ധാരണ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഈ മാസം അവസാനത്തോടെ ഉപദേഷ്ടാക്കള്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. ഡല്‍ഹിയിലെത്തുന്നപാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസിസ് ഇന്ത്യന്‍ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ച ശേഷമായിരിക്കാം കൂടിക്കാഴ്ചയ്ക്ക് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























