ഡൽഹിയിൽ അരുംകൊല!! മദ്യപാനത്തിനെ തുടർന്ന് യുവതിയുമായി വാക്കുതർക്കം, വൈരാഗ്യം ചെന്നെത്തിയത് കൊലയിൽ: ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവതിയെ നാടുറോഡിലിട്ടു കഴുത്തറുത്തു; പ്രതിയെ നാട്ടുകാർ പിടികൂടി മർദ്ദിച്ചതിന് ശേഷം പൊലിസിൽ ഏൽപ്പിച്ചു
രാജ്യ തലസ്ഥാനത്ത് അരുംകൊല. ഡൽഹിയിൽ നടുറോഡിൽ വെച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൃത്യം ചെയ്തിരിക്കുന്നത്. സംഭവത്തിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഡല്‍ഹിയിലെ ദ്വാരക എന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു. യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് പറയുന്നത്.
https://www.facebook.com/Malayalivartha