ഭീമന്‍ കൈകളുമായി ഒരു ബാലന്‍ അനുഭവിച്ച ദുരിത ജീവിതം കഥയാക്കി ബ്രിട്ടീഷ് ചാനല്‍

എന്തും ദൈവം അറിഞ്ഞു നല്‍കണം അല്ലാതെ ആവശ്യത്തിനധികമായാല്‍ ആരും വിഷമിച്ചുപോകും.
അസാധാരണ വലുപ്പമുള്ള കൈകളാണ് കുഞ്ഞു കലീമിന് അപമാനങ്ങള്‍ നല്‍കിയത്. പിശാചിന്റെ അവതാരമാണെന്നു പറഞ്ഞ് കലീമിനെ സ്‌കൂളില്‍ നിന്നു പുറത്താക്കി. പറഞ്ഞാല്‍ തീരില്ല ദുരിതങ്ങള്‍.
എന്നാല്‍ ബ്രിട്ടീഷ് ചാനലായ ചാനല്‍5 കലീമിന്റെ രക്ഷയ്‌ക്കെത്തി.
ഇന്ത്യയിലെ ഒരു കുഗ്രാമത്തിലുള്ള കലീമിന്റെ കഥ ചാനല്‍5 ഡോക്യുമെന്ററിയാക്കിയതോടെ കലീമിന്റെ അസാധാരണ കൈകളില്‍ നിന്ന് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മാക്രോഡാക്ടിലി എന്ന രോഗാവസ്ഥ മൂലമാണ് കലീമിന്റെ കരങ്ങള്‍ക്ക് അസാധാരണ വലുപ്പമുണ്ടായത്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ കൂടെപ്പിറപ്പായിരിക്കുന്ന കലീമിന്റെ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത് ഇത് പിശാചു ബാധയെന്നാണ്. കലീമിന്റെ ഗര്‍ഭം ധരിച്ചുകൊണ്ടിരിക്കവേ അമ്മ പുറത്ത് ശൗച്യാലയങ്ങളില്‍ പോയതാണ് ഈ പിശാചുബാധയ്ക്ക് കാരണമെന്നാണ് കലീമിന്റെ അമ്മാവന്‍ പറയുന്നത്.
ഈ ശാരീരിക വൈകല്യവുമായി സ്‌കൂളില്‍ പോയ കലീമിന് ഏറെ അവഗണനയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കലീമിന്റെ കാണുമ്പോള്‍ മറ്റു കുട്ടികള്‍ പേടിക്കുന്നുവെന്നും അതുകൊണ്ട് സ്‌കൂളില്‍ നിന്ന് കലീമിന്റെ പുറത്താക്കുകയുമായിരുന്നു. ബുദ്ധിമാനായ കലീമിന് അതുകൊണ്ടു തന്നെ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരം നിഷേധിക്കുക കൂടിയായിരുന്നു.
കലീമിന്റെ കഥയറിഞ്ഞ ചാനല്‍5 ഡോക്യുമെന്ററി തയാറാക്കിയതിനു ശേഷം കലീം ഏറെ ദുര്‍ഘടം നിറഞ്ഞ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുത്തു വരികയാണ്. ശസ്ത്രക്രിയയിലൂടെ കലീമിന്റെ കൈകള്‍ നേരെയാക്കാമെന്ന് ഡോക്ടര്‍മാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമാണു താനും. പോഷകാഹാരക്കുറവുള്ള കലീമിനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ അപകടസാധ്യതയുള്ളതാണ്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് ഡോക്ടര്‍മാര്‍ കലീമിന് ശസ്ത്രക്രിയ നടത്തി. രോഗവിമുക്തിക്കായി മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ കലീമിനെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിപ്പിച്ചിരിക്കുകയാണിപ്പോള്‍...തിരിച്ചു വരുമ്പോള്‍ ആ കരങ്ങള്‍ സാധാരണപോലെ ആയിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























