സൈനിക പരിശീനലത്തില്‍ ബ്രിട്ടനെ മലര്‍ത്തിയടിച്ച് ഇന്ത്യ, ബ്രിട്ടന്റെ രണ്ട് ടൈഫൂണ്‍ വിമാനങ്ങളെ നേരിട്ടത് ഒറ്റ ഇന്ത്യ സുഖോയ് വിമാനം

2020 ആകുബോഴേക്ക് ഇന്ത്യ ലോകത്തിന്റെ നമ്പര്‍വണ്‍ രാജ്യവാവുമെന്ന് ആദ്യമായി പറഞ്ഞത് അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമാണ്. ഇന്ത്യയ്ക്ക് ശേഷമായിരിക്കും അമേരിക്കയും ചൈനയുമെല്ലാം വരുന്നത്. സൈനിക, സാമ്പത്തിക ശക്തികളില്‍ മുന്നില്‍ എത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇന്ത്യ ബ്രിട്ടന്‍ സൈനിക പരിശീലനത്തില്‍ ഇന്ത്യന്‍ സൈന്യംബ്രിട്ടനെ പരാജയപ്പെടുത്തിയെന്ന വാര്‍ത്ത. ഇത് ലോകരാജ്യങ്ങളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
സൈനിക പരിശീലനന്റെ കാര്യമാങ്ങള്‍ പുറത്തു വിടാറില്ലെങ്കിലും പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപം കൊള്ളുന്ന സാഹചര്യത്തില്‍ ഈ നേട്ടം ലോകമാദ്ധ്യമങ്ങള്‍ വന്‍ പ്രചാരം നല്‍കുകയാണ്. ഇതില്‍ കുപിതരായി പാക് പ്രതിരോധ മന്ത്രാലയം വസ്തുതകള്‍ക്ക് മീതെ ഇന്ത്യന്‍ സൈന്യം \'\'വൈറ്റ് വാഷ്\'\' ചെയ്യുകയാണെന്നാണ് ആരോപിക്കുന്നത്. അതേ സമയം ഇന്ത്യന്‍ സൈനികരുടെ ആത്മ വിശ്വാസം ഉയര്‍ത്താന്‍ ലഭിച്ച ഏറ്റവും നല്ല അവസരം എന്ന നിലയിലാണ് ഇന്ത്യന്‍ നേതൃത്വം ഈ വാര്‍ത്ത പുറത്തു വിടുന്നത്. രണ്ടാഴ്ച നീണ്ട പരിശീലനത്തില്‍ ഇന്ത്യന്‍ സൈനികര്‍ ബ്രിട്ടനെതിരെ സമ്പൂര്‍ണ്ണ വിജയം നേടിയതാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. മാത്രമല്ല, ലോകോത്തരം എന്ന് കരുതപ്പെടുന്ന ആര്‍എഎഫന്റെ ടൈഫൂണ്‍ എഫ് ജി ആര്‍ 4 യുദ്ധ വിമാനത്തെ റഷ്യന്‍ നിര്‍മ്മിത സുഖോയ് യുദ്ധ വിമാനം ഉപയോഗിച്ചാണ് ഇന്ത്യ നേരിട്ടത്.
എന്നാല്‍ പരിശീലനത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ബ്രിട്ടീഷ് പൈലറ്റുമാര്‍ക്ക് ഇന്ത്യന്‍ മികവിനെ മറികടക്കാനാകാത്തത് ബ്രിട്ടനില്‍ ചര്‍ച്ചയായിട്ടുണ്ട്. ആകെയുള്ള 12 റൗണ്ടിലും ഇന്ത്യന്‍ സൈനികരാണ് നേട്ടം കൊയ്തത്. എന്നാല്‍ പലപ്പോഴും ഇഞ്ചോടിച്ചു പൊരുതിയാണ് ഇന്ത്യന്‍ സൈന്യം ഈ മികവ് നിലനിര്‍ത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരിട്ടുള്ള ആക്രമണത്തില്‍ കൂടുതല്‍ മികവുള്ള ആര്‍എഎഫ് ടൈഫൂണിനെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയും എന്ന് കൂടി ഈ പരിശീലനം വഴി തെളിയിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ പൈലറ്റുമാരുടെ തലവന്‍ അശു ശ്രീവാസ്തവ പിന്നീട് വാര്‍ത്താ ലേഖകരോട് ചൂണ്ടിക്കാട്ടി. ചില സമയങ്ങളില്‍ രണ്ടു ടൈഫൂണുകളെ ഒറ്റ ഇന്ത്യന്‍ യുദ്ധ വിമാനം ഉപയോഗിച്ചാണ് നേരിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേ സമയം ഇത്തരം പരിശീലനത്തില്‍ വിജയവും പരാജയവും ഒന്നും വെളിപ്പെടുത്താന്‍ ഇല്ലെന്നാണ് ആര്‍എഎഫ് വൃത്തങ്ങള ബ്രിട്ടണില്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ ഇന്ത്യയുടെ നേട്ടത്തെ യുദ്ധ വിജയം പോലെ കൈകാര്യം ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ലെന്നും ആര്‍എഎഫ് വൃത്തങ്ങള്‍ പറയുന്നു. ക്രിക്കറ്റ് മത്സരത്തിലെ സ്‌കോര്‍ പോലെ സൈനിക പരിശീലനത്തെ വിലയിരുത്താന്‍ കഴിയില്ലെന്നും ഇന്ത്യന്‍ അവകാശവാദത്തെ കുറച്ചു കൂടി സൂക്ഷമതയോടെയും ശ്രദ്ധയോടെയും വിലയിരുത്തേണ്ടത് ഉണ്ടെന്നുമാണ് ഏവിയേഷന്‍ വീക്ക് ലണ്ടന്‍ ബ്യുറോ ചീഫ് ടോണി ഓസ്‌ബോണ്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യന്‍ യുദ്ധ വിമാനങ്ങളെ എന്തുകൊണ്ട് ടൈഫൂണ്‍ വിമാനങ്ങള്‍ക്ക് പരാജയപ്പെടുത്താന്‍ പറ്റിയില്ല എന്നതിന് ബ്രിട്ടന്റെ ഭാഗത്ത് നിന്നും വ്യക്തമായ ഉത്തരം ഇല്ലെന്നതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























