21 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നരഭോജി 'ടി 23' പിടിയില്‍! കൊന്നൊടുക്കിയത് നാല് മനുഷ്യരെയും മുപ്പതിലേറെ വളര്‍ത്തുമൃഗങ്ങളെയും
തമിഴ്നാട്ടിലെ നീലഗിരിയിലിറങ്ങിയ കടുവയെ പിടികൂടി. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് കടുവ കാട്ടിലേയ്ക്ക് മറഞ്ഞിരുന്നു. തുടര്‍ന്ന് നട്തതിയ തിരച്ചിലിനൊടുവില്‍ കടുവയെ മസിനഗുഡി വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. 21 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ടി 23 എന്ന് പേരിട്ട കടുവയെ പിടികൂടിയിരിക്കുന്നത്.
എന്നാല്‍ ശരീരത്തില്‍ മുറിവുകളേറ്റിട്ടുള്ള കടുവയെ ചെന്നൈയ്ക്ക് അടുത്തുള്ള വണ്ടല്ലൂര്‍ മൃഗശാലയിലേയ്ക്ക് കൊണ്ടുപോകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സേനയാണ് കടുവയെ പിടികൂടിയത്. രണ്ട് തവണ മയക്ക് വെടിവെച്ചെങ്കിലും കടുവ വീണ്ടും കാട്ടിലേയ്ക്ക് മറയുകയായിരുന്നു.
നീലഗിരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ നാലു പേരെ കൊന്ന കടുവയാണിത്. മുപ്പതിലേറെ വളര്‍ത്തുമൃഗങ്ങളെയും കടുവ പിടികൂടി. കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.
160 പേരടങ്ങുന്ന സംഘം വിവിധ മേഖലകളായി തിരിഞ്ഞ് കുങ്കിയാനകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നീലഗിരിയില്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha