ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ഭിന്നശേഷിയുള്ള ബാലനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

പൂനെയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് ഭിന്നശേഷിയുള്ള പതിമൂന്നുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. പിടിയിലായ അമ്മയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു. അമ്മ രാഖി പാണ്ഡെ, കാമുകന്‍ സുമിത്ത് മൊറിന്‍ എന്നിവരാണ് ചൈതന്യ ബാല്‍പാണ്ഡെ എന്ന ബാലന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് ബാലനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചൈതന്യ ബാല്‍പാണ്ഡെയുടെ പേരിലുള്ള പത്ത് ലക്ഷം രൂപ തട്ടിയെടുക്കുന്നതിനാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. രാഖിയുടെ ഭര്‍ത്താവ് തരുണാണ് ചൈതന്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നത്. തരുണുമായി അകന്നു കഴിയുന്ന രാഖി മകനെ കൊന്ന് തുക തട്ടിയെടുക്കുന്നതിന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. രാഖി മകനെ പട്ടിണിക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
ഈ മാസം അഞ്ചിന് ബാത്ത് റൂമില്‍ വീണെന്ന് പറഞ്ഞാണ് ചൈതന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























