മദ്യനയത്തെ പിന്തുണച്ച് സുപ്രീം കോടതി: ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതില്‍ തെറ്റെന്തെന്ന് സുപ്രീംകോടതി

മദ്യനയത്തെ അനുകൂലിച്ച് സുപ്രീം കോടതി. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതില്‍ തെറ്റെന്തെന്ന് സുപ്രീംകോടതി. മദ്യലഭ്യത കുറയുന്നതിന് അനുസരിച്ച് ഉപഭോഗവും കുറയില്ലേയെന്നും കോടതി ചോദിച്ചു. ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്കു സര്‍ക്കാരിനെ നയിച്ചത്. നയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു.
മദ്യം വാങ്ങി വീട്ടില്‍ വച്ച് കഴിക്കുന്നത് തെറ്റല്ലെന്ന് പറഞ്ഞ കോടതി നയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്നും ഫയലുകള്‍ ഇക്കാര്യം പറയുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. സമ്പൂര്‍ണ മദ്യ നിരോധനം കടുത്ത നടപടിയാകില്ലേ എന്നും കോടതി ആരാഞ്ഞു.
മദ്യവില്‍പ്പന ശാലയ്ക്കു മുന്നിലെ ക്യൂ കൂടുമ്പോള്‍ കുറേപ്പേരെങ്കിലും മദ്യം വാങ്ങാതെ പോകില്ലേ. ബാറുകളുടെ എണ്ണം കുറയുന്നതും മദ്യ ഉപഭോഗം കുറയ്ക്കില്ലേയെന്നുമുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. കുറ്റകൃത്യങ്ങളില്ലാത്ത ഒരു സമൂഹമാണ് എല്ലാ സംസ്ഥാനങ്ങളും ലക്ഷ്യമിടുന്നത്. ഇത് എത്രത്തോളം യാഥാര്‍ഥ്യമാകുമെന്നു ചോദ്യമുയരുമെങ്കിലും അത്തരം നടപടികളെടുക്കാന്‍ സര്‍ക്കാരിനു സ്വാതന്ത്ര്യമില്ലേയെന്നും കോടതി ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. മദ്യം വീട്ടില്‍ വാങ്ങി വച്ച് കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ വീട്ടില്‍ വച്ച് കഴിക്കുന്നതിനെ അസംബന്ധമെന്ന് പറയാനാകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























