മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിതാവ് വെടിവെച്ചുകൊന്നു

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം സംഭവം നടന്നത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍. ഇതോടെ പിതാവ് കോടതിയ്ക്ക് മുന്നില്‍ വെച്ച് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്.തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്‌തെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha