ബിരിയാണി ഫെസ്റ്റിവലിൽ ബീഫും പോർക്കും വിളമ്പരുത്...! കലക്ടറുടെ വിവാദ ഉത്തരവിനെതിരെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്ത്, പ്രശസ്തമായ ആമ്പൂർ ബിരിയാണി ഫെസ്റ്റ് മാറ്റിവച്ചു...!

കലക്ടറുടെ ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് പ്രശസ്തമായ ആമ്പൂർ ബിരിയാണി ഫെസ്റ്റിവൽ മാറ്റിവച്ചു. മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്ന് തമിഴ്നാട് തിരുപ്പത്തൂർ കലക്ടർ ഉത്തരവിട്ടതാണ് വിവാദമായത്.കലക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ആമ്പൂർ ബിരിയാണി ഫെസ്റ്റിവൽ മാറ്റിവച്ചത്.
ഒരുവിഭാഗം ആളുകൾ പോർക്ക് ബിരിയാണി വിളമ്പുന്നതിനെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിനെയും എതിർത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മേള മാറ്റിവയ്ക്കേണ്ടി വന്നതെന്നാണ് വിവരം.
എന്നാൽ പ്രതിഷേധ കടുത്തതോടെ മഴയെ തുടർന്ന് മേള മാറ്റി വയ്ക്കുകയാണെന്നാണ് കലക്ടർ അറിയിച്ചത്. തിരുപ്പത്തൂർ ജില്ലാ ഭരണകൂടമാണ് ഒരാഴ്ച നീളുന്ന ആമ്പൂർ ബിരിയാണി മേള നടത്തുന്നത്. സൗജന്യമായി ബീഫ് ബിരിയാണി മേളയിൽ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവർ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha