ഏകനാഥ് ഷിന്‍ഡെയെ പിന്തുണച്ച് മൂന്ന് എം.എല്‍.എമാര്‍കൂടി ഗോഹട്ടിയിലെ ഹോട്ടലില്‍; മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിൽ

ഏകനാഥ് ഷിന്‍ഡെയെ പിന്തുണച്ച് മൂന്ന് എം.എല്‍.എ മാര്‍കൂടി ഗോഹട്ടിയിലെ ഹോട്ടലില്‍ എത്തിയതോടെ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി. മൂന്ന് പേര്‍കൂടി വന്നതോടെ ഹോട്ടലില്‍ കഴിയുന്ന ശിവസേനാ എം.എല്‍.എ മാരുടെ എണ്ണം 39 ആയി. മറ്റു ചെറുപാര്‍ട്ടികളിലെ മൂന്ന് എം.എല്‍.എ മാര്‍കൂടി ഗോഹട്ടിയിലെ ഹോട്ടലില്‍ ഉണ്ട്. ഗവര്‍ണര്‍ക്കു നല്‍കിയ പട്ടികയില്‍ 34 പേരുടെ പേരുകളാണുണ്ടായിരുന്നത്.
വികാരപരമായ പ്രസംഗം നടത്തി വിമതരില്‍ ഏതാനും പേരെയെങ്കിലും കൂടെ എത്തിക്കാനും അങ്ങനെ സർക്കാരിനെ നിലനിര്‍ത്താനും ഉദ്ദവ് ശ്രമിച്ചെങ്കിലും ആ നീക്കവും പരാജയപ്പെട്ടിരിക്കുകയാണ്. ഏതെങ്കിലും എം.എല്‍.എ തുടരരുതെന്നു പറഞ്ഞാല്‍ ആ നിമിഷം രാജിവയക്കുമെന്നാണ് ഉദ്ദവ് നേരത്തേ പറഞ്ഞിരുന്നത്.
രാജിക്കത്ത് തയ്യാറാണ് തന്നോട് എതിര്‍പ്പുള്ളവര്‍ ആ കത്തുവാങ്ങി് രാജ്ഭവനില്‍ കൊടുത്താല്‍ മതിയാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഏറ്റില്ല. ഷിന്‍ഡേയ്ക്കു വേണമെങ്കില്‍ മുഖ്യമന്ത്രിയാകാമെന്ന വാഗ്ദാനവും നല്‍കിയിരുന്നു. കേട്ടമാത്രയില്‍ തന്നെ ഷിന്‍ഡേ അതു തള്ളിക്കളഞ്ഞിരുന്നു. ശിവസേനയെ ദുര്‍ബലമാക്കി മാഹാരാഷ്ട്രയെ ബി.ജെ.പി യുടെ കാലില്‍ സമര്‍പ്പിക്കാനുള്ള പരിപാടിയാണ് ഷിന്‍ഡേയുടേതെന്ന പുതിയ വ്യാഖ്യാനവുമായി ശിവസേനയിലെ ഒരു വിഭാഗമിപ്പോള്‍ രംഗത്തുണ്ട്.
എന്നാല്‍ അതൊന്നും ഫലിക്കാനുള്ള സാധ്യത തല്‍ക്കാലം മഹാരാഷ്ട്രയില്‍ ഇല്ല. ശിവസേനയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി യും. എന്നാല്‍ വിട്ടു പോയ എം.എല്‍മാരെ തിരികെ കൊണ്ടുവരാനുള്ള അവസാന ശ്രമങ്ങളിലാണ് ശിവസേനയുടെ അവശേഷിക്കുന്ന നേതൃത്വം. പോയവരില്‍ ഇരുപത് എം.എല്‍.എ മാര്‍ മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ പ്രചരണം.
https://www.facebook.com/Malayalivartha