വിഷം ഉള്ളില്‍ ചെന്നല്ല മരിച്ചത്... വീണ്ടും വാര്‍ത്തകളില്‍ ശശി തരൂര്‍; സുനന്ദ പുഷ്‌ക്കറിന്റെ മരണം പൊളോണിയം മൂലമല്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി

ഒരിടവേളയ്ക്ക് ശേഷം ശശിതരൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സുനന്ദ പുഷ്‌കറിന്റെ ഭാര്യ മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം പൊളോണിയമോ മറ്റേതെങ്കിലും റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളോ മൂലമല്ലെന്നാണ് റിപ്പോര്‍ട്ട് വന്നത്. ഇതുസംബന്ധിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് ലഭിച്ചു. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏതു വിഷമാണ് മരണകാരണമെന്ന് പരിശോധിക്കാന്‍ ഇന്ത്യയില്‍ സംവിധാനമില്ലെന്ന് ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ വാഷിംഗ്ടണിലെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഫോറന്‍സിക് ലാബിലേക്കയക്കുകയായിരുന്നു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























