ഡല്‍ഹിയിലെ ആറുവരി പാത: കെജ്‌രിവാളിന്റെ ട്വീറ്റ് വൈറലാകുന്നു

കേജരിവാളിന് കൈയ്യടി. തങ്ങളുടെ വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന് കാണിച്ച് ഡല്‍ഹി സര്‍ക്കാര്‍.
ഡല്‍ഹിയില്‍ ആറുവരി ഫ് ളൈ ഓവര്‍ പദ്ധതിക്ക് അനുവദിച്ചത് 247 കോടി രൂപയാണ്. ആറുവരി പാത പൂര്‍ത്തിയായപ്പോള്‍ ചെലവായത് 142 കോടി രൂപയും. 105 കോടി രൂപ കുറവ്!
ഇത് വിശ്വസിക്കാമോ എന്ന് ചോദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സര്‍ക്കാര്‍ പദ്ധതികള്‍ അഴിമതിയുടെ തുടര്‍ക്കഥകളാകുന്ന കാലത്താണ്, തലസ്ഥാനത്ത് ഒരു റോഡ് പദ്ധതി ലക്ഷ്യമിട്ടതിലും 100 കോടി രൂപ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയായത് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും ചെര്‍ന്ന് ചൊവ്വാഴ്ചയാണ് ആറുവരി ഫ് ളൈ ഓവര്‍ ഉത്ഘാടനം ചെയ്തത്.
പദ്ധതിക്ക് അനുവദിച്ച തുക 247 കോടിയാണ്. പക്ഷേ, ഡല്‍ഹി പിഡബ്ല്യുഡി അത് പൂര്‍ത്തിയാക്കിയത് 142 കോടി രൂപയ്ക്കും\' കെജ്‌രിവാള്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. \'ഇത് അവിശ്വസനീയമാണ്. സത്യസന്ധമായ ഒരു സര്‍ക്കാരില്‍നിന്ന് മാത്രമേ ഇത് സംഭവിക്കൂ\', അദ്ദേഹം പറഞ്ഞു
പ്രസംഗത്തില്‍ തന്റെ മുന്‍ഗാമിയും കോണ്‍ഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിതിന് ആ പദ്ധതി നടപ്പാക്കിയതിലുള്ള പങ്ക് കെജ്‌രിവാള്‍ എടുത്തുപറഞ്ഞു. കുറഞ്ഞ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയതിന് ഡല്‍ഹി സര്‍ക്കാരിനെ വെങ്കയ്യ നായിഡുവും അഭിനന്ദിച്ചു.
വടക്കന്‍ ഡല്‍ഹിയിലെ അസാദ്പൂര്‍, പ്രേംബാരി പൂല്‍ എന്നിവിങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 1.6 കിലോമീറ്റര്‍ നീളമുള്ള ചുറ്റുറോഡാണത്. 2013 ല്‍ ഷീല ദീക്ഷിതിന്റെ കാലത്താണ് റോഡ് പദ്ധതി തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























