എഫ്.ബി.ഐ.യുടെ റിപ്പോര്‍ട്ട് ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍, ശശീ തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കും, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും സാധ്യത

ശശീ തരൂര്‍ എംപിക്കെതിരെ എഫ്.ബി.ഐ.യുടെ റിപ്പോര്‍ട്ട് ആയുധമാക്കി കേന്ദ്രസര്‍ക്കാര്‍. സുനന്ദപുഷ്‌കറിന്റെ മരണത്തില്‍ ശശീ തരൂരിന് പങ്കുള്ളതായാണ് ഡല്‍ഹിപോലീസ് സശയിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്താലെ വിശദമായ അന്വേഷണം നടത്താനാവു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ വിഷയം ഉയര്‍ത്തികൊണ്ടുവരുവാനാണ് ബിജെപി ശ്രമിക്കുന്നത്.
അന്വഷണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനു സാധ്യതയുണ്ട്. എന്നാല്‍ സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവ സാമ്പിളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആണവപദാര്‍ഥങ്ങളില്ലെന്നാണ് എഫ്.ബി.ഐ. (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) റിപ്പോര്‍ട്ട്.
പൊളോണിയം അകത്തുചെന്നതാകാം സുനന്ദയുടെ മരണകാരണമെന്ന വാദത്തെ തള്ളുന്നതാണ് കണ്ടെത്തല്‍. ഏത് വിഷം അകത്തുചെന്നാണ് സുനന്ദ മരിച്ചതെന്നും എഫ്.ബി.ഐ. റിപ്പോര്‍ട്ടിലുണ്ടാകും. എഫ്.ബി.ഐ.യുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇമെയിലില്‍ ലഭിച്ചുവെന്നും വിശദറിപ്പോര്‍ട്ടിനായി കാത്തിരിക്കയാണെന്നും ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു. ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സുനന്ദ പുഷ്‌കറിനെ 2014 ജനവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്നാണ് സുനന്ദ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസിലെ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഒമ്പതുമാസംമുമ്പാണ് ആന്തരികാവയവത്തിന്റെ സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്ക് എഫ്.ബി.ഐ.ക്ക് അയച്ചുകൊടുത്തത്.
എഫ്.ബി.ഐ.യുടെ റിപ്പോര്‍ട്ട് താമസിയാതെ ഒരു മെഡിക്കല്‍ ബോര്‍ഡിന് കൈമാറുമെന്ന് ബസ്സി അറിയിച്ചു. മരണകാരണം കണ്ടെത്താന്‍ അതുവഴി സാധിക്കും. തുടര്‍ന്ന് ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ബസ്സി പറഞ്ഞു.വാഷിങ്ടണിലെ എഫ്.ബി.ഐ. ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത് ഈ വര്‍ഷം ഫിബ്രവരിയിലാണ്.
പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തന്റെ ഭര്‍ത്താവ് ശശി തരൂരിന് ബന്ധമുണ്ടെന്ന് സുനന്ദ ആരോപിച്ചിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് സുനന്ദയെ സംശയാസ്?പദമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ നക്ഷത്രഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























