ഉള്‍ഫ ഭീകരന്‍ അനൂപ് ചേതിയയെ ഇന്ത്യയില്‍ എത്തിച്ചു.

അസമിലെ വിഘടനവാദ സംഘടനയായ ഉള്‍ഫയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായ അനൂപ് ചേതിയയെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചു. ഉള്‍ഫയുമായി ബന്ധപ്പെട്ട പല കേസുകളും ഇതോടെ ചുരുളഴിയുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
വ്യാജ പാസ്‌പോര്‍ട്ടുമായി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതിനാണ് ഗോലപ് ബറുവ എന്ന അനൂപ് ചേതിയയെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. 17-വര്‍ഷമായി ധാക്കയില്‍ തടവിലായിരുന്ന ചേതിയയെ തിരികെ എത്തിക്കാന്‍ ഇന്ത്യ ഊര്‍ജിത ശ്രമങ്ങള്‍ നടത്തിയെങ്കിലും, പരാജയപ്പെട്ടുകയായിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും സംയുക്ത ഇടപ്പെടലിലാണ് ഫലം കണ്ടത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയായ ചേതിയയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ സിബിഐ ഓഫീസിലേയ്ക്ക് മാറ്റി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ സംഘടനകളുമായി ബന്ധപ്പെട്ട പല കേസുകളും ഇതോടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. 1979-ലാണ് പരേഷ് ബറുവ അടക്കമുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് അനൂപ് ചേതിയ നിരോധിത സംഘടനയായ ഉള്‍ഫയ്ക്ക് രൂപം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























