തമിഴ്‌നാട്ടില്‍ അഞ്ചുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി

തമിഴ്‌നാട്ടില്‍ അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴു പേരുടെ ജീവനാണ് പ്രളയമെടുത്തത്. കഴിഞ്ഞ രാത്രി ചെന്നൈയില്‍ മാത്രം 14.9 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. ചെന്നൈയിലെ സെന്റ് തോമസ് മൗണ്ട്, വളാച്ചേരി, അന്നാ നഗര്‍, ടി നഗര്‍ എന്നീ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടര്‍ന്ന് 26 വിമാനങ്ങള്‍ റദ്ദാക്കി.
കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചത്. മരണം ഏറെയും റിപ്പോര്‍ട്ട് ചെയ്തത് കുടലൂരിലാണ്. ഒഴിക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് ഏറെപ്പേരും മരിച്ചത്. പലസ്ഥലത്തും കുടിവെള്ള, വൈദ്യുതി വിതരണം നിലച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























