ഗോവധത്തിനുള്ള തടവ് ശിക്ഷ പത്ത് വര്‍ഷമാക്കി

ഗോവധത്തിനുള്ള തടവ് ശിക്ഷ പത്ത് വര്‍ഷമാക്കണമെന്ന ഹരിയാന സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. ഗോവധം നിരോധിച്ചിട്ടുള്ള ഹരിയാനയില്‍ ഗോവധം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷമായിരുന്നു തടവ്. ഇത് ഇരട്ടി ആക്കണമെന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
മഹാരാഷ്ര്ടയിലെ ബി.ജെ.പി സര്‍ക്കാര്‍ ഗോവധം നിരോധിച്ചതിന് തൊട്ടുപുറകെയാണ് ഹരിയാനാ സര്‍ക്കാര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നത്.പശുക്കളെ കടത്തിക്കൊണ്ടുവരുന്നതിനും ബീഫ് വില്‍ക്കുന്നതിനും പിഴ ചുമത്താനും പുതിയ ബില്‍ ശിപാര്‍ശ ചെയ്തിരുന്നു. നിയമം ലംഘിച്ച് പശുക്കളെ കടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും പുതിയ ബില്ലില്‍ വ്യക്തമാക്കുന്നു. 30,000 മുതല്‍ 70,000 രൂപ വരെ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്.
പായ്ക്ക് ചെയ്ത ബീഫ് വില്‍ക്കുന്നതും കുറ്റമാക്കിയിട്ടുണ്ട്. ഹരിയാനയില്‍ ബീഫ് അനുവദിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് പറയുന്നത്. ബീഫ് കഴിക്കണമെന്നു ആഗ്രഹമുള്ളവര്‍ സംസ്ഥാനത്തിനു പുറത്തുപ്പോയി കഴിക്കണമെന്നും അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























