ഇന്ത്യന്‍ സേനയുടെ ആളില്ലാവിമാനം നിശാന്ത് പൊഖ്‌റാനില്‍ തകര്‍ന്നു

ഇന്ത്യന്‍ കരസേനയുടെ ആളില്ലാവിമാനം നിശാന്ത് രാജസ്ഥാനിലെ പൊഖ്‌റാനില്‍ തകര്‍ന്നുവീണു. 15 ദിവസത്തിനിടെ തകരുന്ന കരസേനയുടെ രണ്ടാമത്തെ വിമാനമാണിത്.
2011-ല്‍ വാങ്ങിയ നാല് വിമാനങ്ങളില്‍ അവസാനത്തേതാണ് ഇന്ന് തകര്‍ന്നത്. മറ്റുള്ള മൂന്നു വിമാനങ്ങള്‍ക്കും ഇത് തന്നെയായിരുന്നു വിധി.
ഇതിനുമുമ്പ് നവംബര്‍ നാലിന് ഇതേപ്രദേശത്താണ് മറ്റൊരു നിശാന്ത് തകര്‍ന്നത്. സാങ്കേതിക പ്രശ്‌നമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് സേനയുടെ വിശദീകരണം.
ഡി.ആര്‍.ഡി.ഒയില്‍ നിന്ന് നിശാന്ത് വാങ്ങിയ പദ്ധതി പൊളിഞ്ഞതിനാല്‍ ഇനി വാങ്ങേണ്ടെന്നാണ് നിലപാട്.എന്നാല്‍ ഇക്കാര്യത്തില്‍ ഏറെനാളായി സേനയും ഡി.ആര്‍.ഡി.ഒയും തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ട്.
ഉത്തരവാദിത്വമില്ലാതെ കൈകാര്യം ചെയ്യുന്നതിനാലാണ് തകരുന്നതെന്നാണ് ഡി.ആര്‍.ഡി.ഒ പറയുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാണ് പരാജയകാരണമെന്ന് സേന തിരിച്ചടിയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























