സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ചതിന്റെ പേരില്‍ രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് എച്ച് എസ് ഫൂല്‍കെ

സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ എച്ച്.എസ് ഫൂല്‍കെ. സിഖ് വിരുദ്ധ കലാപം ന്യായീകരിച്ചതിന്റെ പേരിലാണ് രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ഫൂല്‍കെ ആവശ്യപ്പെട്ടത്. സിഖ് കലാപത്തിന്റെ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് ഫൂല്‍കെ.
1984ല്‍ ഇതേ ദിവസമാണ് ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബില്‍ നടത്തിയ പ്രസംഗത്തില്‍ മൂവായിരം സിഖുകാര്‍ കൊല്ലപ്പെട്ട കലാപത്തെ രാജീവ് ഗാന്ധി ന്യായീകരിച്ചത്. വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ കുപ്രസിദ്ധമായ പ്രസ്താവന. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം കൂട്ടക്കൊലയെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഫൂല്‍കെ പറഞ്ഞു.
തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സിഖ് കൂട്ടക്കൊല ന്യായീകരിച്ച പ്രധാനമന്ത്രി ഭാരതരത്‌നയ്ക്ക് അര്‍ഹനല്ലെന്നും ഫൂല്‍ക്കെ കൂട്ടിച്ചേര്‍ത്തു. സിഖ് കൂട്ടക്കൊല കേസിലെ മുഖ്യപ്രതികളായ എച്ച്.കെ.എല്‍ ഭഗത്, ജഗദീഷ് ടെറ്റ്‌ലര്‍ എന്നിവരെ സംരക്ഷിക്കുകയും മന്ത്രിസ്ഥാനം നല്‍കുകയും ചെയ്ത നേതാവാണ് രാജീവ് ഗാന്ധിയെന്നും ഫൂല്‍കെ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























