രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാവാന്‍ തേജസ്വി യാദവ്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാവാന്‍ തേജസ്വി യാദവ്. ലാലുവിന്റെ രണ്ടാമത്തെ മകന്‍. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിപദം അലങ്കരിക്കുകയാണ് ഈ 26 കാരന്‍. തന്റെ വഴി ക്രിക്കറ്റാണെന്നു തിരിച്ചറിഞ്ഞ് അതിലൂടെയായിരുന്നു ടിയാന്റെ യാത്ര. ദില്ലി ഡെയയര്‍ ഡെവിള്‍സിന്റെ ഐപില്‍ ടീമിലും ഇടം നേടി. എന്നാല്‍ സഹോദരിയുടെ തിരഞ്ഞെടുപ്പ് പരാജയം ഇദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. തുടര്‍ന്ന് യുവ ആര്‍ ജെ ഡിയുടെ സാരഥ്യം ഏറ്റെടുത്തു. ചെറുകാലയളവിനുള്ളില്‍ മികച്ച രാഷ്ട്രീയ പക്വതയും സംഘാടന മികവും പ്രകടിപ്പിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ തേജസ്വിനിക്ക് കഴിഞ്ഞു. 60 സീറ്റുകള്‍ തേജസ്വി യുവാക്കള്‍ക്കായി നീക്കിവെച്ചു. അതിന്റെ മികവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2010ല്‍ അമ്മ റാബറിയെ തോല്‍പ്പിച്ച സതീഷ് യാദവിനെ ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് മധുരപ്രതികാരവുമായി. പുത്തന്‍ ബീഹാറാണ് ഇദ്ദേഹത്തിന്റെ സ്വപ്നം. ശക്തനായ മുഖ്യന്റെ കീഴില്‍ ഉപമുഖ്യന്റെ ഭരണം എത്രത്തോളമെന്ന് കാത്തിരുന്ന് കാണാം. ഇന്ന് ഇദ്ദേഹം അധികാരമേല്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























