ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബിഹാറില്‍ ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്‌നയിലെ ഗാന്ധി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമതും മൂന്നാമതുമായിആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജ്വസി യാദവും തേജ് പ്രതാപ് യാദവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ബീഹാര്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന വിളിപ്പേര് വെറും പേരല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു നിതീഷ്‌കുമാര്‍. നിതീഷിനൊപ്പം 28 മന്ത്രിമാരാണ് ചുമതലയേല്‍ക്കുന്നത്. 12 മന്ത്രിമാര്‍ ജനതാദള്‍ യുവില്‍ നിന്നും 12 പേര്‍ ആര്‍.ജെ.ഡിയില്‍ നിന്നുമാണ്. കോണ്‍ഗ്രസിന് നാലു മന്ത്രിമാരാണുള്ളത്. ഇത് നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ലാലുപ്രസാദ് യാദവിന്റെ ഇളയ മകന്‍ 26 കാരനായ തേജ്വസി യാദവ് ഉപമുഖ്യമന്ത്രിയാകുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡി.ക്ക് 80 സീറ്റാണുള്ളത്. ജെ.ഡി.യു.വിന് 71 സീറ്റും കോണ്‍ഗ്രസിന് 27 സീറ്റുമാണുള്ളത്.
ചടങ്ങില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നിതീഷ് കുമാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിക്കാനുള്ള ചുമതല വെങ്കയ്യ നായിഡുവിന് കൈമാറുകയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് മോഡി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരെയുള്ള ഒത്തുചേരലാക്കി മാറ്റുകയായിരുന്നു മഹാസഖ്യം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ഡി.എം.കെ. പ്രതിനിധി എം.കെ. സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ,ഫറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതിനിധിയെ അയക്കുകയാണ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























