തദ്ദേശതെരഞ്ഞെടുപ്പിന് സ്ത്രീകള്‍ വോട്ടിടാത്ത ഇന്ത്യയിലെ കടിയ കമ്മു ഗ്രാമം

ലക്‌നൗവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് കടിയ കമ്മു ഗ്രാമം. നിയമസഭ,പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ വോട്ടിടാറുണ്ടെങ്കിലും ഗ്രാമപ്രമുഖനെ/ പ്രമുഖയെ തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ വോട്ടിടാത്ത നാടാണിത്.
ഷഹ്ജന്‍പൂര്‍ ജില്ലയിലെ ഭവന്‍ഖേര വികസന ബ്ലോക്കിലാണ് ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ വസിക്കുന്ന, എന്നാല്‍ സ്ത്രീപുരുഷാനുപാതത്തില്‍ ദേശീയ ശരാശരിയെക്കാള്‍ താഴെയുള്ള ഉത്തര്‍പ്രദേശിലാണിത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ വോട്ടിടുന്ന ഒരു പതിവില്ലെന്നത് മാത്രമാണ് ഇക്കാര്യത്തില്‍ അന്നാട്ടുകാര്‍ക്കുള്ള നിലപാട്. എന്നാല്‍ ബുര്‍ഖ ധരിച്ച സ്ത്രീകള്‍ കള്ളവോട്ടിടുമെന്ന ആക്ഷേപം ഭയന്ന് സമാധാനം കാംക്ഷിക്കാനാണ് വോട്ടിടാത്തതെന്ന് സ്ത്രീകളും പറയുന്നു.
ഇത്തവണ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഗ്രാമപ്രധാന്‍ സ്ഥാനം സ്ത്രീയ്ക്ക് സംവരണം ചെയ്തിരിക്കുന്നു എന്നതാണിത്. അവരെയും പുരുഷന്മാര്‍ മാത്രം തിരഞ്ഞെടുക്കേണ്ടിവരുമെന്ന് അര്‍ത്ഥം. ഏകദേശം 3000 സ്ത്രീ വോട്ടര്‍മാര്‍ ഗ്രാമത്തിലുണ്ടെന്നാണ് കണക്ക്.
സ്ത്രീകള്‍ തദ്ദേശ സ്ഥാപനത്തിലേക്ക് വോട്ടിടുന്നത് താനിതുവരെ കണ്ടിട്ടില്ലെന്നാണ് ഗ്രാമവാസിയായ 40-കാരന്‍ എ.ഖാന്‍ പറയുന്നത്. അത്തരമൊരു രീതി തങ്ങള്‍ക്കില്ല. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതിയില്ലെന്നും അയാള്‍ പറയുന്നു.
പ്രശ്‌നങ്ങളൊഴിവാക്കാണ് സ്ത്രീകള്‍ വോട്ടിടാത്തതെന്ന് മറ്റൊരു ഗ്രാമീണന്‍ പറയുമ്പോള്‍ കള്ളവോട്ടിടുമെന്ന പ്രചാരമുള്ളതിനാല്‍ ഗ്രാമത്തിന്റെ സമാധാനത്തിനായി വോട്ടിടില്ലെന്നാണ് ഗ്രാമത്തിലെ ഒരു സ്ത്രീ പറയുന്നത്.
ഇവരെ വോട്ടിടാന്‍ പ്രേരിപ്പിച്ചെങ്കിലും പരാജയപ്പെട്ട അനുഭവമാണ് ഉദ്യോഗസ്ഥനായ ഗിരീഷ് കുമാറിന് പറയാനുള്ളത്. എന്തായാലും ഇത്തവണത്തെ ഗ്രാമപ്രധാന്‍ തിരഞ്ഞെടുപ്പില്‍ ആറോളം സ്ത്രീകള്‍ മത്സരിക്കാനുണ്ടാവുമെന്നതാണ് മറ്റൊരു വൈരുദ്ധ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























