അധ്യാപകര്‍ക്ക് 2006ല്‍ നിര്‍ത്തലാക്കിയ ഏണ്‍ഡ് ലീവ് പുനസ്ഥാപിക്കാന്‍ ഏഴാം ശമ്പളകമ്മിഷന്‍ ശുപാര്‍ശ

അധ്യാപകര്‍ക്ക് ഏണ്‍ഡ് ലീവ് നിര്‍ത്തലാക്കിയ 2006ലെ തീരുമാനം ഏഴാം ശമ്പളക്കമ്മിഷന്‍ പുനസ്ഥാപിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധിക്കാലം ഉള്ളതിനാല്‍ അധ്യാപകര്‍ക്ക് ഏണ്‍ഡ് ലീവ് നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരമാണ് 2006ല്‍ ഇത് നിര്‍ത്തലാക്കിയത്. ഇപ്പോള്‍ ആ ആനുകൂല്യം കമ്മിഷന്‍ വീണ്ടും പുനസ്ഥാപിച്ചു. പകരം അധ്യാപകര്‍ക്ക് പകുതി ശമ്പളത്തോടെ 20 ദിവസത്തെ അവധി അനുവദിച്ചിരുന്നു. പക്ഷെ ഈ തീരുമാനം വന്നതോടെ ഈ അവധി നല്‍കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുമാസത്തെയും സൈന്യത്തിലുള്ളവര്‍ക്ക് രണ്ടുമാസത്തെയും ഏണ്‍ഡ് ലീവ് തുടരും. അമ്മയൊപ്പമില്ലാത്ത കുട്ടികളെ തനിച്ച് നോക്കേണ്ടിവരുന്ന പുരുഷ ജീവനക്കാര്‍ക്കും ശിശുസംരക്ഷണാവധി അനുവദിക്കാന്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ജീവനക്കാരികള്‍ക്ക് ഈ അവധിയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പരിപാലിക്കാന്‍ രണ്ടുകൊല്ലം മുഴുവന്‍ശമ്പളത്തോടെ നല്‍കുന്നതാണ് ഈ അവധി. എന്നാല്‍, ആദ്യത്തെ 365 ദിവസം മുഴുവന്‍ ശമ്പളത്തോടെയും തുടര്‍ന്നുള്ള 365 ദിവസം 80 ശതമാനം ശമ്പളത്തോടെയും ലീവ് അനുവദിക്കാമെന്നാണ് പുതിയ ശുപാര്‍ശ. പ്രസവാവധി ആറുമാസമായി തുടരും. 240 ദിവസം ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇതു കമ്മിഷന്‍ തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























