ആന്ധ്രയില്‍ വെള്ളപ്പൊക്കം: 54 പേര്‍ മരിച്ചു, ട്രെയിനുകള്‍ റദ്ദാക്കി

ദിവസങ്ങളായി മഹാമാരിയില്‍ അകപ്പെട്ട ചെന്നൈക്ക് പിറകെ അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശും പ്രളയഭീതിയില്‍. ആന്ധ്രയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രധാന നദികളായ സ്വര്‍ണ്ണമുഖിയും കാളിന്ദിയും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
നെല്ലൂര്‍, ചിറ്റൂര്‍ ജില്ലകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. നെല്ലൂരിലെ പ്രധാന നദികളായ കൈവല്യ, പാമ്പലേരു നദികളിലെ ജലനിരപ്പ് അപകടകരകമായ നിലയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സുല്ലൂര്‍ പേട്ട് ഗ്രാമപ്രദേശത്തെ വീടുകളെല്ലാം ഒലിച്ചു പോയി.
റോഡ്, റെയില്‍ ഗതാഗതം ഭാഗികമായി നിലച്ചു. എ.പി.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ചെന്നൈഗുണ്ടൂര്‍ റെയില്‍വെപ്പാലം വെള്ളത്തിനടിയിലായത് റെയില്‍ ഗതാഗതത്തെയും ബാധിച്ചു. തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് ട്രെയിനുകള്‍ ദിശമാറ്റിവിടുകയും ചെയ്തു.
വെള്ളത്തിനടിയിലായ പ്രദേശത്ത് ദേശീയ ദുരന്തനിവാരണസേന ബോട്ടുകളുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുുന്നുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അപടസാഹചര്യം നേരിടുന്നതിനായി ജില്ലാ ഭരണാധികാരികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























