ഭാര്യ മാറാരോഗിയാണെങ്കില്‍ വിവാഹമോചനം ലഭിക്കില്ല, പരസ്പരം സമ്മതത്തോടെ ഹര്‍ജി നല്‍കിയാലും വിവാഹമോചനം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ഭാര്യ മാറാരോഗിയാണെങ്കില്‍ വിവാഹമോചനം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. രണ്ടുപേരും പരസ്പരം സമ്മതത്തോടെ ഹര്‍ജി നല്‍കിയാലും വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവിധ മതവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ഭര്‍ത്താവിനെ ഭാര്യ ദൈവത്തെപോലെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഭാര്യയുടെ രോഗാവസ്ഥയില്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭര്‍ത്താവിനുണ്ട്.
ക്യാന്‍സര്‍ ബാധിതയായ ഭാര്യയെ ഉപേക്ഷിക്കുന്നതിനായുള്ള ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ വിധിപ്രസ്താവം ഉണ്ടായത്. ഇരുവരും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇത് അനുവദിക്കാന്‍ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
ചികിത്സക്കായി പണം നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ക്യാന്‍സര്‍ ബാധിതയായ ഭാര്യയെകൊണ്ട് ഭര്‍ത്താവ് വിവാഹ മോചന ഹര്‍ജിയില്‍ ഒപ്പുവയ്പ്പിച്ചത്. എന്നാല്‍ ഇക്കാര്യം കോടതി കണ്ടെത്തിയതോടെയാണ് ഹര്‍ജി രോഗം മാറിയശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























