ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള തീവണ്ടികള്‍ ശനിയാഴ്ച വരെ റദ്ദാക്കി

ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും കേരളത്തിലേക്കുള്‍പ്പെടെയുള്ള മുഴുവന്‍ തീവണ്ടികളും ഡിസംബര്‍ അഞ്ചുവരെ റദ്ദാക്കി. മറ്റു സ്ഥലങ്ങളില്‍ നിന്നും ചെന്നൈ എഗ്മൂര്‍, സെന്‍ട്രല്‍ സ്‌റ്റേഷനുകളിലെത്തി യാത്രതിരിക്കുന്ന വണ്ടികളും അഞ്ചാം തിയ്യതി വരെ ഇവിടെ എത്തില്ല. ഇവ വഴി മാറി ഓടുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
ചെന്നൈയില്‍ നിന്നും രാജ്യത്തിന്റെ പല ഭാഗത്തേക്കുമുള്ള തീവണ്ടികള്‍ വ്യാഴാഴ്ചയും ഓടിയില്ല. ചെന്നൈ മംഗലാപുരം എക്‌സ്പ്രസ് (12685), ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ് (22639), ചെന്നൈ തിരുവനന്തപുരം മെയില്‍, ചെന്നൈ ന്യൂഡല്‍ഹി തമിഴ്‌നാട് എക്‌സ്?പ്രസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വണ്ടികളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. അതേസമയം, ചെന്നൈ സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ (06123) വ്യാഴാഴ്ച വൈകിട്ട് 4.15ന് ആറക്കോണത്തു നിന്ന് നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി തിരുവള്ളൂരില്‍ നിന്ന് ഏറണാകുളം, തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്ക് പ്രത്യേക തീവണ്ടി സൗകര്യവും ദക്ഷിണ റെയില്‍വേ വ്യാഴാഴ്ച ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ജോലാര്‍പേട്ടയില്‍ നിന്ന് പാലക്കാട്, ഏറണാകുളം, കൊല്ലം വഴി തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി പുറപ്പെടുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























