കനത്ത മഴയില്‍ ചെന്നൈ വിമാനത്താവളം വെള്ളത്തില്‍ മുങ്ങി , റണ്‍വേ കാണാനില്ല, ബോട്ടുപോലെ വിമാനങ്ങള്‍

വിമാനത്താവളത്തില്‍ കുടുങ്ങിയ എണ്ണൂറോളം പേരെ വ്യോമസേന താംബരത്തേക്ക് മാറ്റി. പ്രളയം തുടങ്ങിയ തിങ്കളാഴ്ച മുതല്‍ ഇവിടന്ന് വിമാനം പറക്കുന്നില്ല. വെള്ളത്തില്‍ ബോട്ടുകളെന്നപോലെയാണ് ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കിടക്കുന്നത്. തോരാമഴയില്‍ വിമാനത്താവളം പാതിമുങ്ങി. റണ്‍വേ കാണാനില്ല. വിമാനങ്ങളുടെ പറക്കല്‍ നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ ടവറും വെള്ളത്തിലായി.
അഡയാര്‍ നദിയോരത്താണ് വിമാനത്താവളം. നദിയെവിടെത്തീരുന്നുവെന്നോ വിമാനത്താവളം എവിടെത്തുടങ്ങുന്നുവെന്നോ തിരിച്ചറിയാനാവില്ല ഇപ്പോള്‍. വിമാനം പറന്നുപൊങ്ങാനുള്ള റണ്‍വേകളിലൊന്ന് നദിക്കുകുറുകേയാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏക വിമാനത്താവളമാണ് ചെന്നൈയിലേത്. 2005ല്‍ പ്രളയമുണ്ടായപ്പോള്‍ ഇത് ഉയര്‍ത്തിപ്പണിതിരുന്നു. എന്നാല്‍, ഇത്തവണത്തെ പ്രളയം അതിനെയും മുക്കി. നദികരകവിഞ്ഞാല്‍ വിമാനത്താവളത്തിലേക്കല്ലാതെ ഒഴുകിപ്പരക്കാന്‍ മറ്റൊരിടമില്ല.
തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് നാലാംസ്ഥാനമാണ് ചെന്നൈ വിമാനത്താവളത്തിന്. ദിവസം 1.5 ലക്ഷം യാത്രക്കാര്‍ ഇവിടംവഴി യാത്ര ചെയ്യുന്നു. വിമാനത്താവളത്തില്‍ കുടുങ്ങിയ എണ്ണൂറോളം പേരെ വ്യോമസേന താംബരത്തേക്ക് മാറ്റി. പ്രളയം തുടങ്ങിയ തിങ്കളാഴ്ച മുതല്‍ ഇവിടന്ന് വിമാനം പറക്കുന്നില്ല. ചെന്നൈയ്ക്ക് 20 കി.മീ. അകലെ താംബരത്തുള്ള വ്യോമസേനയുടെ താവളവാണ് ഇപ്പോള്‍ താത്കാലിക വിമാനത്താവളമായി ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























