മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ചെലവ് 1.39 കോടി

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വിദേശയാത്രയ്ക്ക് ചെലവാക്കിയത് 1.39 കോടി രൂപ. വാണിജ്യമന്ത്രി യശോധര രാജെ സിന്ധ്യയടക്കം ഒന്‍പതുപേര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 7 വരെയായിരുന്നു സന്ദര്‍ശനം. വ്യവസായം ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ജപ്പാനും ഉത്തരകൊറിയയും സന്ദര്‍ശിച്ചത്. അജയ് ദുബേ എന്ന സാമൂഹികപ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് അപേക്ഷനല്‍കിയത്. അജയ് ദുബേയുടെ അപേക്ഷയുടെ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് 1.39 കോടി രൂപ ചെലവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. മധ്യപ്രദേശില്‍ കര്‍ഷകര്‍ വരള്‍ച്ചമൂലം മരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്രയും തുക ചെലവാക്കി വ്യവസായം കൊണ്ടുവരാന്‍ പോയതെന്ന് ദുബേ കുറ്റപ്പെടുത്തി. വിമാനയാത്രക്കൂലി മാത്രം 18.50 ലക്ഷം രൂപയും, ഹോട്ടലിലെ താമസച്ചെലവ് 35 ലക്ഷം രൂപയും, പരിഭാഷകന്റെ ചെലവ് 10,13,740 രൂപയും, ഇരുരാജ്യങ്ങളിലും എത്തിയ ശേഷമുള്ള യാത്രയുടെ ചെലവ് 20 ലക്ഷം രൂപ, എന്നിങ്ങനെ പല ഇനങ്ങളിലായാണ് 1.39 കോടി രൂപ ചെലവായത്. വിമാനയാത്രക്കൂലി കിഴിഞ്ഞാല്‍ ജപ്പാന്‍ യാത്രയ്ക്ക് 76 ലക്ഷം രൂപയും ദക്ഷിണകൊറിയയില്‍ 44.50 രൂപയും ചെലവായി. മൂന്നുകോടി രൂപയാണ് ആഗസ്തില്‍ യു.എസ്. യാത്രനടത്തിയതിന് മുഖ്യമന്ത്രി ചൗഹാന്‍ ചെലവാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























