ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ കുട്ടി തടവുകാരനെ എന്‍.ജി.ഒ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനം

ഡല്‍ഹിയില്‍ ബസില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട കുട്ടിത്തടവുകാരനെ പൂര്‍ണമായും സ്വതന്ത്രനാക്കില്ല. ഇപ്പോള്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന ഇയാളുടെ ശിക്ഷാകാലാവധി ഡിസംബര്‍ 15-ന് അവസാനിക്കും. ഇവിടെനിന്ന് മോചിപ്പിച്ചശേഷം സന്നദ്ധസംഘടനയുടെ സംരക്ഷണത്തില്‍ സൂക്ഷ്മനിരീക്ഷണത്തില്‍ ഒരു വര്‍ഷം പാര്‍പ്പിക്കും. ശേഷമുള്ള കാര്യം പിന്നീട് തീരുമാനിക്കും.
കുറ്റകൃത്യം നടക്കുമ്പോള്‍ 18 തികയാന്‍ മൂന്നു മാസം ബാക്കിയുണ്ടായിരുന്നതിനാല്‍ മറ്റ് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചപ്പോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന കാരണത്താല്‍ കുട്ടിക്കുറ്റവാളി ആയി കണക്കാക്കി മൂന്നു വര്‍ഷത്തെ ജുവനൈല്‍ ഹോം വാസമാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ 21 വയസ്സായി. ജുവനൈല്‍ കോടതി വിധിച്ച മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതോടെ സ്വതന്ത്രനാക്കേണ്ടതാണ്. എന്നാല്‍, കേസിന്റെ ഗൗരവം പരിഗണിച്ച് തല്‍കാലം പൂര്‍ണസ്വതന്ത്രന്‍ ആക്കേണ്ടതില്ലെന്നാണ് തീരുമാനം.
രാജ്യവ്യാപകമായി ജനരോഷം ഉയര്‍ത്തിയ സംഭവമാണ് 2012-ലെ കൂട്ടബലാത്സംഗ കേസ്.അന്ന് പ്രക്ഷോഭവുമായി നിരത്തിലിറങ്ങിയ സംഘങ്ങളില്‍ പലരും പ്രതിക്ക് ജുവനൈല്‍ നിയമത്തിെന്റ ആനുകൂല്യം നല്‍കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇയാളുടെ സുരക്ഷയില്‍ പൊലീസിന് ആശങ്കയുണ്ട്. ഇയാളെ മോചിപ്പിക്കുന്നതിനെതിരെ കൊല്ലപ്പെട്ട യുവതിയുടെ മാതാവ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ചെയ്തു. ഇവകൂടി പരിഗണിച്ചാണ് ജുവനൈല്‍ ഹോം വാസത്തിന് ശേഷം പ്രത്യേക നിരീക്ഷണത്തില്‍ വിടാന്‍ തീരുമാനിച്ചത്.
പ്രതിയുടെ സ്വദേശം ശ്രീനഗറാണ്. അവിടേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും അനുവദിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കേസിലെ മറ്റ് മൂന്നു പ്രതികള്‍ വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഒരു പ്രതി വിചാരണക്കിടെ ജയിലില്‍ ജീവനൊടുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























