Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ശെല്‍ജയുടെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ക്ഷമാപണം നടത്തി

04 DECEMBER 2015 01:22 PM IST
മലയാളി വാര്‍ത്ത.

ഗുജറാത്ത് ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി കുമാരി ശെല്‍ജക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ ക്ഷമാപണം നടത്തി. ക്ഷമാപണം നടത്തിയശേഷവും സഭ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പിന്നീട് പ്രതിഷേധത്തില്‍നിന്ന് പിന്മാറി.
ശെല്‍ജ പറഞ്ഞത് കെട്ടിച്ചമച്ചതാണെന്നാണ് ബുധനാഴ്ച പിയൂഷ് ഗോയല്‍ പറഞ്ഞത്. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് സഭാനടപടി സ്തംഭിപ്പിച്ച കോണ്‍ഗ്രസ് വ്യാഴാഴ്ചയും പ്രതിഷേധം തുടര്‍ന്നു. വ്യാഴാഴ്ച രാജ്യസഭ ചേര്‍ന്നയുടന്‍ ഭോപാല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഇതിനു പിന്നാലെ മന്ത്രി പിയൂഷ് ഗോയല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ശെല്‍ജയുടെ വിഷയത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സഭ നിര്‍ത്തിവെക്കാന്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി നിര്‍ദേശിച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ സഭാരേഖ പരിശോധിച്ചുവെന്നും കുമാരി ശെല്‍ജയോടുള്ള തന്റെ പരാമര്‍ശത്തില്‍ ഖേദിക്കുന്നു എന്നും പിയൂഷ് ഗോയല്‍ പറയുകയായിരുന്നു.

ക്ഷമാപണത്തിന്റെ അടിസ്ഥാനത്തില്‍ സഭാനടപടികളില്‍ സഹകരിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ഉച്ചക്ക് കേന്ദ്രമന്ത്രി വി.കെ. സിങ് രാജ്യസഭയിലെത്തിയത് വീണ്ടും സഭാസ്തംഭനത്തിലേക്ക് നയിച്ചു. ദലിതുകളെ അപമാനിക്കുകവഴി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ സഭയില്‍ ഇരുത്താന്‍ അനുവദിക്കരുതെന്നും രാജിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇത്തവണ ബി.എസ്.പി അംഗങ്ങളാണ് സഭ സ്തംഭിപ്പിച്ചത്.

അഴിമതി നിരോധ ബില്‍ ചര്‍ച്ചക്കിടയില്‍ മൂന്നു വട്ടം സഭ നിര്‍ത്തിവെച്ചിട്ടും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്ന ബി.എസ്.പിക്കാര്‍ തമിഴ്‌നാട്ടിലെ പ്രളയക്കെടുതി ചര്‍ച്ചക്ക് മറുപടി പറയാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ അതിനനുവദിച്ചു. അതിനുശേഷം ബില്ലിന്മേലുള്ള ചര്‍ച്ചക്ക് ഉപാധ്യക്ഷന്‍ ശ്രമിച്ചെങ്കിലും ബി.എസ്.പി അനുവദിച്ചില്ല. മന്ത്രി വി.കെ. സിങ് രാജിവെക്കാനോ സഭ വിടാനോ പോകുന്നില്ലെന്നും സഭയില്‍ തുടരുമെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും വ്യക്തമാക്കി. ഇതേതുടര്‍ന്ന് ബില്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന ധാരണയില്‍ സഭ മറ്റ് അജണ്ടകളിലേക്ക് കടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends