ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഇല്ല, വിദേശമദ്യം വില്‍ക്കുമെന്ന് മന്ത്രി അബ്ദുള്‍ ജലീല്‍ മസ്താന്‍

ബിഹാറില്‍ സമ്ബൂര്‍ണ മദ്യനിരോധനമില്ല. സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ വില്‍പ്പന തുടരുമെന്ന എക്‌സൈസ് മന്ത്രി. സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം ഉണ്ടാകുമെന്ന മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വാക്കുകളെ തള്ളിയാണ് എക്‌സൈസ് മന്ത്രി അബ്ദുള്‍ ജലീല്‍ മസ്താതിന്റെ നടപടി.
സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ വില്‍പ്പന തുടരുമെന്നും രാജ്യത്തു നിര്‍മിക്കുന്ന മദ്യമാണ് നിരോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദേശ മദ്യങ്ങള്‍ക്കു വില കൂടുതലായതിനാല്‍ ഉപയോക്താകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് മന്ത്രിയുടെ വാദം. ബിഹാറില്‍ ഏപ്രില്‍ മുതല്‍ സമ്ബൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് നേരത്തെ നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു.
അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു മദ്യനിരോധനം. നിരോധനം നടപ്പാക്കിയാല്‍ പ്രതിവര്‍ഷം സര്‍ക്കാരിനു 4,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണു കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























