Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍, സ്വന്തം വാഹനങ്ങളുമായി റോട്ടിലിറങ്ങുന്നവര്‍ ഒന്നാലോചിക്കണം, ഒറ്റയോ ഇരട്ടയോയെന്ന്

04 DECEMBER 2015 09:44 PM IST
മലയാളി വാര്‍ത്ത.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പുതിയ വാഹന നയവുമായി ഡല്‍ഹി സര്‍ക്കാര്‍. ഇനി സ്വന്തം വാഹനങ്ങളുമായി റോട്ടിലിറങ്ങുന്നവര്‍ ഒന്നാലോചിക്കണം. വാഹനങ്ങളുടെ നമ്പരുകള്‍ ഒറ്റയാണോ ഇരട്ടയാണോയെന്ന്. നമ്പറുകള്‍ തരാതരം നോക്കി മാത്രമേ കാറുകള്‍ റോട്ടിലിറക്കാവൂ. അഥവാ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള സ്വകാര്യ വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ള വാഹനങ്ങള്‍ അടുത്ത ദിവസവും എന്ന രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ.

ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും. എന്നാല്‍, ഇത് പൊതു വാഹനങ്ങള്‍ക്ക് ബാധകമല്ല. ഈ രീതി നിലവില്‍ വരുന്നപക്ഷം ബീജിങ് കഴിഞ്ഞാല്‍ ഇത് പരീക്ഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരിക്കും ഡല്‍ഹി. അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലേക്ക് ദേശീയ തലസ്ഥാനത്തിന്റെ അന്തരീക്ഷം മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഡല്‍ഹി ഹൈകോടതിയുടെ ഗൗരവമായ നിരീക്ഷണം വന്നതിന് തൊട്ടുടന്‍ ആണ് ഡല്‍ഹി സര്‍ക്കാറിന്റെ ഈ നീക്കം.

ഡല്‍ഹി സര്‍ക്കാറിന്റെ പരിസ്ഥിതി മന്ത്രാലയം മലിനീകരണം നേരിടുന്നതിന് സമര്‍പിച്ച കര്‍മ പദ്ധതികള്‍ അപര്യാപ്തമാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പൊടിപടലങ്ങളും വാഹനങ്ങളില്‍ നിന്നുള്ള പുകയും ആണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളായി കോടതി ചൂണ്ടിക്കാണിച്ചത്. കെട്ടിട നിര്‍മാണത്തിന്റെ ആധിക്യത്തെകുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊതു സ്ഥലത്ത് മാലിന്യവും മറ്റും കത്തിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ ഏറ്റവും അന്തരീക്ഷ മലിനീകരണം സംഭവിച്ചു കഴിഞ്ഞ നഗരമാണ് ഡല്‍ഹി.

ഭൂമിക്കു മുകളിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹി ആണെന്ന് യു.എന്നും പറഞ്ഞിരുന്നു. തണുപ്പു കാലാവസ്ഥകളില്‍ വന്‍തോതില്‍ പുക ഉയരുന്നത് ഇവിടെ പതിവു കാഴ്ചയാണ്. മെട്രോ റെയില്‍ സര്‍വീസുകള്‍ വന്നിട്ടും ഡല്‍ഹിയിലെ കാറുകളുടെ പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊതു വാഹനങ്ങള്‍ക്കു പുറമെ പ്രതിദിനം 1400 റിലേറെ കാറുകള്‍ ആണ് നഗരത്തില്‍ ഓടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends