Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ചെന്നൈയില്‍ വീണ്ടും കനത്ത മഴ

04 DECEMBER 2015 10:24 PM IST
മലയാളി വാര്‍ത്ത.

ജനജീവിതത്തെ ദുരിതത്തിലാഴ്ത്തി ചെന്നൈയില്‍ കനത്ത മഴ വീണ്ടും തുടരുന്നു. ഉച്ചവരെ മഴയ്ക്ക് ശമനമുണ്ടായിരുന്നിടത്ത് ഉച്ചയ്ക്ക് ശേഷം വീണ്ടും കനത്ത മഴ പെയ്തുതുടങ്ങി. റോയപേട്ട്, മൗണ്ട് റോഡ്, താംബരം, ചെങ്കല്‍പ്പേട്ട് എന്നിവടങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. അടുത്ത 48 മണിക്കൂറിലേക്ക് മഴ പെയ്യില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനു പിന്നാലെയാണ് ശക്തമായ മഴ വീണ്ടും പെയ്തു തുടങ്ങിയത്. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. മഴ ശക്തമായത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

ഇതുവരെ ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിലാണ്. നിരവധി പേര്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വീടിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കരസേനയും നാവികസേനയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

ആഭ്യന്തര വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ട്രൂജെറ്റ് എന്നിവയെല്ലാം ആറക്കോണത്തെ നാവിക താവളത്തില്‍ നിന്നും വിമാനസര്‍വീസുകള്‍ നടത്തിവരുന്നുണ്ട്. റെയില്‍വെ ചെന്നൈ ബീച്ചില്‍ നിന്ന് ആറക്കോണത്തെ നാവിക താവളത്തിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. കര,നാവിക,വ്യോമസേനകളും കോസ്റ്റുഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.  വ്യോമസേനയുടെ ഹെലിക്കോപ്ടറുകള്‍ ഭക്ഷണവും മരുന്നും ആകാശത്ത് നിന്ന് താഴേക്ക് ഇട്ടുകൊടുക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചേക്കും. റണ്‍വേയിലെ ചെളിനീക്കം ചെയ്തുകഴിഞ്ഞു.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ഇന്ന് രാത്രിയും ആറക്കോണത്ത് നിന്ന് നാളെ ഉച്ചയ്ക്ക് മംഗലാപുരത്തേക്ക് തിരിച്ചും രണ്ട് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഇന്ന് രാത്രി 9: 10ന് ഗുരുവായൂരില്‍ നിന്ന് വില്ലുപുരത്തേക്ക് പ്രത്യേക ട്രെയിന്‍ പുറപ്പെടും. തിരുനല്‍വേലി, മധുര വഴിയായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. മംഗലാപുരത്ത് നിന്ന് ആറക്കോണത്തേക്കുള്ള പ്രത്യേക തീവണ്ടി രാത്രി എട്ട് മണിക്ക് പുറപ്പെടും. ഈ തീവണ്ടിക്ക് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും

നാളെ(ശനിയാഴ്ച) ഉച്ചയ്ക്ക് ആറക്കോണത്ത് നിന്ന് പ്രത്യേക തീവണ്ടി മംഗലാപുരത്തേക്ക് യാത്രതിരിക്കും. മേല്‍പ്പറഞ്ഞ സ്‌റ്റോപ്പുകളിലെല്ലാം ഈ തീവണ്ടിയും നിര്‍ത്തുന്നതായിരിക്കും.

കെ.എസ്.ആര്‍.ടി.സി ഓരോ മണിക്കൂറും ഇടവിട്ട് ചെന്നൈയില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്കും തൃശൂരേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബസ്സുകളില്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ കോയമ്പേട് സി.എം.സി ബസ് സ്റ്റാന്‍ഡിലെ 4,5 ബസ് ബേകളില്‍ എത്തിച്ചേരണം.

ചെന്നൈ എഗ്മോറിലെ കേരള ഹൗസില്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. ബന്ധപ്പെടാന്‍ ഫോണ്‍: 9176112100

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends