Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ചെന്നൈ പ്രളയം: സ്വകാര്യ ആസ്പത്രിയില്‍ 18 പേര്‍ ശ്വാസംമുട്ടി മരിച്ചു

05 DECEMBER 2015 06:09 AM IST
മലയാളി വാര്‍ത്ത.

ചെന്നൈ നന്ദമ്പാക്കത്തെ സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്?പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 18 പേര്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചു. മിയോട്ട് ആസ്?പത്രിയിലാണ് ദുരന്തം. കനത്ത മഴയെയും വെള്ളക്കെട്ടിനെയുംതുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഓക്‌സിജന്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്ന് ആസ്?പത്രി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും ചെന്നൈയിലും പരിസരപ്രദേശത്തുമുള്ളവരാണ്. ഒരാള്‍ ആന്ധ്രപ്രദേശ് സ്വദേശിയും മറ്റൊരാള്‍ പുതുച്ചേരി സ്വദേശിയുമാണ്.
തീവ്രപരിചരണവിഭാഗത്തില്‍ ജീവന്‍രക്ഷാ സംവിധാനമായ \'വെന്റിലേറ്ററി\'ല്‍ കഴിഞ്ഞിരുന്നവരും മരിച്ചവരിലുള്‍പ്പെടുന്നു. സംഭവത്തെത്തുടര്‍ന്ന് മിയോട്ട് ആസ്?പത്രിക്കെതിരെ കേസെടുത്തു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണവിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആസ്?പത്രിയിലേക്ക് മാറ്റി. പെരുമഴയെത്തുടര്‍ന്ന് അടയാര്‍ നദി കരകവിഞ്ഞ് ആസ്?പത്രിയിലേക്ക് കുത്തിയൊഴുകുകയായിരുന്നെന്ന് മാനേജിങ് ഡയറക്ടര്‍ പൃഥ്വി മോഹന്‍ദാസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാന്‍സര്‍ വാര്‍ഡിലെ 30 രോഗികളെ ഉടനെതന്നെ സ്ഥലം മാറ്റി. ബുധനാഴ്ചയോടെ വൈദ്യുതിബന്ധം പാടെ തകരാറിലായി. ജനറേറ്ററുകളും പണിമുടക്കി. വെന്റിലേറ്ററുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവര്‍ത്തനവും തടസ്സപ്പെട്ടു. കഠിനപരിശ്രമം നടത്തിയെങ്കിലും രോഗികളില്‍ ചിലരുടെ ജീവന്‍ രക്ഷിക്കാനായില്ല അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആസ്?പത്രിയുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് ദുരന്തത്തിന് വഴിവെച്ചതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. രോഗികള്‍ രണ്ടു ദിവസം മുമ്പുതന്നെ മരിച്ചിരുന്നെന്നും വിവരം തങ്ങളില്‍നിന്ന് ആസ്?പത്രി അധികൃതര്‍ മറച്ചുവെക്കുകയായിരുന്നെന്നും ഇവര്‍ കുറ്റപ്പെടുത്തി. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ വാങ്ങുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയാണ് മിയോട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 minute ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

Malayali Vartha Recommends