ചെന്നൈയില്‍ വീണ്ടും മഴ; ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ദുരിതം പെയ്തിറങ്ങിയ ചെന്നൈയില്‍ വിലാപം ഒഴിയുന്നില്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുമ്പോള്‍ ഇടയ്ക്ക് നിന്ന ശേഷം ചെന്നെയില്‍ വീണ്ടും മഴ പെയ്യുന്നതില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രണ്ടു ദിവസത്തിനിടയില്‍ ഇടവിട്ടുള്ള മഴ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞിരിക്കുന്നത്. മഴ നിന്നു വെള്ളം ഇറങ്ങുന്നതായി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് മഴ വീണ്ടും തുടങ്ങിയതാണ് ആശങ്ക ഉണര്‍ത്തിയത്.
ഇന്ന് ഉച്ച മുതല്‍ ചെന്നൈ വിമാനത്താവളം ഭാഗികമായി തുറക്കും. ആരക്കോണം എയര്‍ബെയ്‌സില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേനയും എയര്‍ ഇന്ത്യയും ചില സ്വകാര്യകമ്പനികളും വിമാനസര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ ആരക്കോണം എയര്‍ബെയ്‌സിലേക്കും താംബരം നേവല്‍ ബെയ്‌സിലേക്കും ഷട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും തൃശ്ശൂര്‍ക്കും ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























