ചെന്നൈയിലെ ദുരന്ത പ്രദേശങ്ങളില്‍ കുടുങ്ങിയ 1200ലധികം പേരെ കെ.എസ്.ആര്‍.ടി.സി. നാട്ടിലെത്തിച്ചു

സംസ്ഥാനത്തു നിന്ന് കെ.എസ്.ആര്‍.ടി.സി. വെള്ളിയാഴ്ചയാണ് ചെന്നൈ ദുരന്തബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക സര്‍വീസുകള്‍ തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ചെന്നൈ പ്രത്യേക സര്‍വീസുകള്‍വഴി കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 1200ലധികം പേരെ നാട്ടിലെത്തിച്ചു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ഡിപ്പോകളില്‍നിന്നയച്ച ആറ് സര്‍വീസുകള്‍വഴി ഈ ജില്ലകളിലും കോഴിക്കോട്ടുള്ളവരെയുമാണ് തിരിച്ചെത്തിച്ചത്.
ഞായറാഴ്ച നാല് ബസ്സുകള്‍ ചെന്നൈയിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീണ്ടും ആദ്യസര്‍വീസ് പുറപ്പെടുമെന്ന് പാലക്കാട് എ.ടി.ഒ. കെ.എം. ഇല്യാസ് പറഞ്ഞു. കേരളത്തിലെ മറ്റ് ഡിപ്പോകളില്‍നിന്നും ഇതുപോലെ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈയിലേക്ക് സാധനങ്ങള്‍ കൊടുത്തയയ്ക്കാന്‍ പലരും കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെടുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍നിന്നുപോലും ഞായറാഴ്ച ജനങ്ങള്‍ അധികൃതരെ ബന്ധപ്പെട്ടിരുന്നു. ആളുകളെ തിരിച്ചുകൊണ്ടുവരുന്നതിനാണ് അടിയന്തര പ്രാധാന്യമെന്നതിനാല്‍ വലിയതോതില്‍ സാധനങ്ങള്‍ ബസ്സില്‍ കടത്താന്‍ കെ.എസ്.ആര്‍.ടി.സി.ക്കും പരിമിതിയുണ്ട്. എങ്കിലും സന്ദര്‍ഭം കണക്കിലെടുത്ത് ചെറിയ അളവില്‍ സഹായവസ്തുക്കള്‍ സ്വീകരിക്കാന്‍ അധികൃതര്‍ സന്മനസ്സ് കാണിക്കുന്നുണ്ട്.
അവിടെനിന്ന് വരുന്നവര്‍ക്ക് യാത്ര സൗജന്യമാണ്. പത്ത് മണിക്കൂറാണ് സാധാരണനിലയ്ക്ക് യാത്രയ്‌ക്കെടുക്കുന്ന സമയം. കോയമ്പേട് സ്റ്റാന്‍ഡ് വരെയെത്തുന്ന ബസ്സുകള്‍ക്കായി നിരവധി മലയാളികളാണ് കാത്തുനില്‍ക്കുന്നത്. ചെന്നൈയിലുള്ള മലയാളികളുടെ കണക്ക് ശേഖരിക്കാനും ബസ്സുകളുടെ സമയവിവരം അറിയിക്കാനും കെ.എസ്.ആര്‍.സി. കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. ഇതുമുഖേനയാണ് യാത്രക്കാരെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിവിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























