മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നതിനിടെ ചെന്നൈ പ്രളയത്തില്‍ പിതാവ് മുങ്ങിമരിച്ചു

വെള്ളത്തില്‍ ഒഴുകിപ്പോയ മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ ശ്രമിക്കവെ ചെന്നൈയില്‍ തിഡീര്‍ നഗറില്‍ പിതാവ് മുങ്ങിമരിച്ചു. എം രവീന്ദ്രന്‍(39) ആണ് മരിച്ചത്. ഒരു സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രവീന്ദ്രന്‍.
രവീന്ദ്രന്റെ വീട്ടില്‍ പൂര്‍ണമായും വെള്ളം കയറിയതിനാല്‍ ഇവിടെ നിന്നും രവീന്ദ്രനും കുടുംബവും താമസം മാറിയിരുന്നു.
കഴിഞ്ഞദിവസമാണ് വെള്ളത്തില്‍ ഒഴുകിപ്പോയ റേഷന്‍ കാര്‍ഡും മകളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും തിരിച്ചെടുക്കാന്‍ രവീന്ദ്രന്‍ ശ്രമിച്ചത്.
കഴുത്തറ്റം വെള്ളത്തില്‍ ചെന്ന രവീന്ദ്രന്‍ കൂടുതല്‍ മുന്നോട്ട്‌പോയി വെള്ളത്തില്‍ പൂര്‍ണമായും മുങ്ങുകയായിരുന്നു. ബന്ധുക്കള്‍ രവീന്ദ്രനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് രവീന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ കണ്ടെത്തിയത്.
തിഡീര്‍ നഗറിലെ ജനങ്ങളെ മോഡല്‍ സ്‌കൂളിലും മറ്റ് സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന അഭയാര്‍ത്ഥിക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























