മുംബൈയെ നടുക്കി സ്‌ഫോടനങ്ങള്‍;രണ്ടു മരണം

മുംബൈയെ വിറപ്പിച്ച് സ്‌ഫോടനങ്ങള്‍. എങ്ങും തീ നാളങ്ങള്‍. ചേരിപ്രദേശമായ കാന്തിവാലിയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനവും നടന്നു. ഉച്ചയ്ക്ക് 12.30ഓടെയാണ് കാന്തിവാലിയിലെ ദമു നഗര്‍ പ്രദേശത്ത് തീപിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ 16 അഗ്‌നിശമന സേനയുടെ പതിനാറ് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടങ്ങി.
പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നോക്കി നില്‍ക്കെ തന്നെ തന്നെ തീ അതിവേഗം മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. സമീപത്തെ വനപ്രദേശത്തേക്കും തീ പടര്‍ന്നു. തീപിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ കറുത്ത പുകപടലങ്ങള്‍ അടിഞ്ഞു കൂടിയതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. ജനങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശമായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിട്ടു. ഫയര്‍ എഞ്ചിനുകളെ കൂടാതെ വെള്ളം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.
തക്ക സമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്താനാവാത്തത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ഇവിടെ ഗ്യാസ് സിലണ്ടറുകള്‍ അനധികൃതമായി സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. അതുകൊണ്ടാണ് വലിയ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























