ദാദ്രി സംഭവം: ഇനി നാട്ടിലേക്കില്ലെന്ന്് ആക്രമണത്തിനിരയായ ഡാനിഷ്

പശു മാംസം കഴിച്ചെന്നാരോപിച്ച് തന്നെയും കുടുംബത്തെയും ആക്രമിച്ച ദാദ്രിയിലേക്ക് ഇനി തിരിച്ചുചെല്ലാന്‍ കഴിയില്ലെന്ന് ആക്രമണത്തിനിരയായ ഡാനിഷ് അഖ്‌ലാഖ്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഡാനിഷിന്റെ അച്ഛന്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ സഹോദരന്‍ സര്‍താജിനൊപ്പം ചെന്നൈയിലാണ് ഡാനിഷും കുടുംബവും താമസിക്കുന്നത്. വ്യോമസേനയില്‍ കോര്‍പറലാണ് സര്‍താജ്. ദാദ്രിയിലേക്കു തിരിച്ചുപോകുന്നതിനോട് ഡാനിഷിന്റെ കുടുംബത്തിനും താത്പര്യമില്ല.
ആ ജനക്കൂട്ടത്തിലുണ്്ടായിരുന്ന എല്ലാവരെയും എനിക്ക് ചെറുപ്പം മുതല്‍ പരിചയമുണ്്ടായിരുന്നു. അവരില്‍ കുറച്ചുപേര്‍ എന്റെ സുഹൃത്തുക്കളായിരുന്നു. പക്ഷേ ഇതൊന്നും ആ ജനക്കൂട്ടത്തെ തടയുന്നതായിരുന്നില്ല-ഡാനിഷ് പറയുന്നു. സെപ്റ്റംബര്‍ 28ന് രാത്രിയാണ് ക്ഷേത്രത്തില്‍നിന്നുള്ള അനൗണ്‍സ്‌മെന്റിനെ തുടര്‍ന്ന് ജനക്കൂട്ടം അഖ്‌ലാക്കിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി അദ്ദേഹത്തെ വലിച്ചിറക്കി അടിച്ചുകൊന്നത്. ആക്രമണത്തില്‍ മകന്‍ ഡാനിഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്്ടു മാസത്തെ ആശുപത്രി വാസത്തിനുശേഷമാണ് ഇയാള്‍ ആരോഗ്യം വീണെ്്ടടുത്തത്. ദാദ്രിയിലെ കൊലപാതകത്തെത്തുടര്‍ന്നാണ് രാജ്യത്ത് അസഹിഷ്ണുതയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചത്.
\'ഞങ്ങളുടേതല്ലാത്ത കുറ്റത്തിനാണ് ഞാനും കുടുംബവും ആക്രമിക്കപ്പെട്ടത്. സ്വന്തം മതവിഭാഗത്തില്‍പ്പെട്ടവര്‍ വളരെ കുറച്ചു താമസിക്കുന്ന ഒരിടത്ത് നിങ്ങള്‍ കാരണമില്ലാതെ ആക്രമിക്കപ്പെട്ടേക്കാം. ഇനിയൊരിക്കലും ആ ഗ്രാമത്തിലേക്ക് എനിക്ക് തിരിച്ചുപോകാന്‍ കഴിയില്ല-ഡാനിഷ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























