നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കോടതിയില്‍ ഹാജരാകണം, 90 കോടി രൂപയുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളിയെന്നാണ് ആരോപണം

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ദേശീയ വിജ്ഞാന കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ സാം പിത്രോഡ എന്നിവരും കോടതിയില്‍ ഹാജരാകണം. എല്ലാവരും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഫലമായി 90 കോടി രൂപയുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളിയെന്നാണ് ആരോപണം. ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
കേസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി നല്‍കിയ സമന്‍സിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
ഡല്‍ഹിയിലുള്ള നാഷനല്‍ ഹെറാള്‍ഡിന്റെ കെട്ടിടം വാങ്ങാനായി സോണിയയുടെ നേതൃത്വത്തിലുള്ള യംഗ് ഇന്ത്യ ട്രസ്റ്റിന് കോണ്‍ഗ്രസ് പാര്‍ട്ടി പലിശ രഹിത വായ്പ നല്‍കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണു കോടതിയെ സമീപിച്ചിട്ടുള്ളത്.
അസോസിയേറ്റഡ് ജേണല്‍സ് എന്ന സ്ഥാപനമാണ് ഹെറാള്‍ഡ് ദിനപത്രം നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്റെ കടബാധ്യത തീര്‍ക്കുന്നതിനാണ് 2011 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപ വായ്പ നല്‍കിയത്. പത്രം വീണ്ടും പ്രസിദ്ധീകരിക്കാന്‍ വേണ്ടിയായിരുന്നു വായ്പ.
2008 ല്‍ പൂട്ടിയ നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഡല്‍ഹി ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലെ കെട്ടിടം സോണിയാ ഗാന്ധിക്കും കുടുംബത്തിനും ഭൂരിപക്ഷമുള്ള സ്വകാര്യ കമ്പനിയായ യംഗ് ഇന്ത്യ തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























