Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്നു തെളിഞ്ഞു; മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം ആസൂത്രിതമെന്ന വാദം ശരിവച്ച് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

28 DECEMBER 2015 05:36 PM IST
മലയാളി വാര്‍ത്ത.

വിവാദങ്ങള്‍ ആസൂത്രിതം. ദാദ്രിയിലെ മുഹമ്മദ അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്നു പരിശോധനാ റിപ്പോര്‍ട്ട്. പശുവിനെ കൊന്നെന്നും ഗോമാംസം കഴിച്ചുവെന്നും ആരോപിച്ചാണ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദിച്ചുകൊന്നത്.
യുപി സര്‍ക്കാരിന്റെ വെറ്റിനറി വകുപ്പാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പശുവിനെ കൊന്ന് ഗോമാംസം കഴിച്ചുവെന്നാരോപിച്ച് സെപ്റ്റംബര്‍ 28നാണ് മുഹമ്മദ് അഖിലാഖിനെ മര്‍ദ്ദിച്ചു കൊന്നത്.
സമീപത്തെ ക്ഷേത്രത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റിനെ തുടര്‍ന്നാണ് അക്രമികള്‍ മുഹമ്മദിന്റെ വീട്ടിലെത്തിയത്. പ്രാദേശിക ബിജെപി നേതാവിന്റെ മകന്‍ വിശാല്‍ റാണ അടക്കം പതിനഞ്ച് പേരാണ് കേസിലെ പ്രതികള്‍. കൊലപാതകം ആസൂത്രിതമാണെന്ന വാദം ശരിവയ്ക്കുന്നതാണ് വെറ്റിനറി വകുപ്പിന്റെ റിപ്പോര്‍ട്ട്.
സമീപത്തെ ക്ഷേത്രത്തിലെ പശുവിനെ മുഹമ്മദ് അഖ്‌ലാഖ് മോഷ്ടിച്ച് കൊന്നുവെന്നായിരുന്നു അക്രമികളുടെ വാദം. പശുവിനെ കൊന്നുവെന്ന് അഭ്യൂഹം പ്രചരിപ്പിച്ചത് വിശാല്‍ റാണയുടെയും ബന്ധു ശിവത്തിന്റെയും നേതൃത്വത്തിലാണെന്നും കുറ്റപത്രം പറയുന്നുണ്ട്. മുഹമ്മദ് അഖ്‌ലാഖിനെ കൊന്നത് പശുവിനെ കൊന്നതെന്ന കേട്ടുകേള്‍വിയെ തുടര്‍ന്നാണെന്നു മുഖ്യപ്രതി ഏറ്റുപറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുഹമ്മദ് അഖ്‌ലാഖ് പശുവിനെ കൊന്നതായി ചിലര്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത് മുഖ്യപ്രതി വിശാല്‍ റാണ പറഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പശുവിറച്ചി കഴിച്ചെന്നും വീട്ടില്‍ സൂക്ഷിച്ചെന്നും ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊല്ലുകയും മകനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ 15 പേരാണ് പ്രതികള്‍. പശുക്കിടാവിനെ കൊന്നതായി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്നാണ് അറിയിപ്പുണ്ടായത്. ക്ഷുഭിതരായ ജനക്കൂട്ടം അഖ്‌ലാഖിനെ വീട്ടില്‍ നിന്നു വലിച്ചിറക്കി അടിച്ചുകൊല്ലുകയും ഇളയമകന്‍ ഡാനിഷിനെ ഭീകരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. വന്‍ വിവാദത്തിനും പ്രതിഷേധത്തിനുമാണ് ഈ സംഭവം കാരണമായത്.
പശുവിനെ കൊന്നാലും തല്ലിക്കൊല്ലുകയാണോ വേണ്ടതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. നിയമപരമായ ശിക്ഷ നേടിക്കൊടുക്കാതെ കേട്ടപാതി കേള്‍ക്കാത്ത പാതി അഖ്‌ലഖിന്റെ വീട് ആക്രമിച്ചത് ആസൂത്രിതമെന്ന വാദം ഉയര്‍ന്നിരുന്നു. ഇക്കാര്യം ശക്തിപ്പെടുത്തുന്നതാണ് പരിശോധനാഫലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends