തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സും ലെഗ്ഗിന്‍സും ധരിച്ച് പ്രവേശിക്കാനാകില്ല

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി ജീന്‍സും ലെഗ്ഗിന്‍സും ധരിച്ച് പ്രവേശിക്കാനാകില്ല. കുട്ടിപ്പാവാടയും അനുവദനീയമല്ല. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ് വ്യക്തമാക്കിക്കൊണ്ട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് ഉത്തരവ് പുറത്തിറക്കി. വകുപ്പിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പിലാക്കാനാണ് തീരുമാനം.
ജനുവരി ഒന്ന് മുതല്‍ ഡ്രസ് കോഡ് നിലവില്‍ വരും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ് കര്‍ശനമായി നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ക്ഷേത്ര സന്ദര്‍ശകര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് ശരിവച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന പുരുഷന്‍മാര്‍ മുണ്ടും സ്ത്രീകള്‍ സാരിയും ധരിക്കണമെന്ന നിയമം വര്‍ഷങ്ങളായി നിലവിലുള്ളതാണെന്ന് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിലെ ഒരു മുന്‍ കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ കാലന്തരത്തില്‍ ഉത്തരം നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഭക്തര്‍ ക്ഷേത്രസന്ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























