നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ദര്‍ശന്‍ എന്ന മുഖമാസിക

ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സോണിയ ഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖമാസിക. മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിക്കുന്ന കോണ്‍ഗ്രസ് ദര്‍ശന്‍ എന്ന മുഖമാസികയുടെ ഡിസംബര്‍ ലക്കത്തിലെ ഹിന്ദി പതിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശം.
സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. ജമ്മു കശ്മീര്‍, ചൈന, ടിബറ്റ് വിഷയങ്ങളില്‍ നെഹ്‌റുവിന്റെ നിലപാട് ശരിയല്ല. ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ നെഹ്‌റു തയാറായില്ലെന്നും മുഖമാസിക കുറ്റപ്പെടുത്തുന്നു.
കശ്മീര്‍ വിഷയം ഇത്രയും വഷളാക്കിയത് നെഹ്‌റുവാണ്. 1997 ല്‍ കോണ്‍ഗ്രസ് അംഗത്വം നേടി 62 ദിവസങ്ങള്‍ക്കുള്ളില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി. തുടര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ സോണിയ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ദര്‍ശനില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മുഖ മാസികയില്‍ വന്ന ലേഖനങ്ങളില്‍ എഡിറ്ററും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് നിരുപം ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു തെറ്റ് വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സഞ്ജയ് നിരുപം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























