പാക്കിസ്ഥാനുമായി അടുത്തവര്‍ രാഷ്ട്രീയത്തില്‍ വാഴില്ലെന്ന് ശിവസേന, നിരപരാധികളായ ഇന്ത്യക്കാരുടെ രക്തം വീണ രാജ്യമാണ് പാക്കിസ്ഥാന്‍

പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ ശിവസേന രംഗത്ത്. പാക്കിസ്ഥാനുമായി സൗഹൃദമുണ്ടാക്കുന്നവര്‍ രാഷ്ട്രീയത്തില്‍ അധികകാലം വാഴില്ലെന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്. അഡ്വാനിയുടെയും എ.ബി. വാജ്‌പേയിയുടെയും ഭരണകാലത്തെ അനുഭവം ഉദാഹരണമായി കാണിച്ചാണ് ശിവസേനയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് നിരപരാധികളായ ഇന്ത്യക്കാരുടെ രക്തം വീണു കുതിര്‍ന്ന ശപിക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാന്‍. അവരുമായി അടുക്കാന്‍ ശ്രമിച്ച നേതാക്കളാരും രാഷ്ട്രീയത്തില്‍ അധികകാലം വാണിട്ടില്ല.
ഒരിക്കല്‍ എല്‍.കെ. അഡ്വാനി, മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദര്‍ശിക്കുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു. അതിനുശേഷം അഡ്വാനിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക് പോകാന്‍ തുടങ്ങി. ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ അപ്രസക്തനായി. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ സേന പറഞ്ഞു.
പിന്നീട് വാജ്‌പേയ് ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ ലാഹോര്‍ ബസ് സര്‍വീസ് തുടങ്ങി. കൂടാതെ മുഷറഫിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷം വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഒരു ബിജെപി സര്‍ക്കാര്‍ പോലും അധികാരത്തില്‍ എത്തിയിട്ടില്ലെന്നും ശിവസേന പറയുന്നു. മോഡിക്കു പകരം ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണ് അപ്രതീക്ഷിതമായി പാക്കിസ്ഥാനില്‍ പോയിരുന്നതെങ്കില്‍ ബിജെപി ഇപ്പോള്‍ ചെയ്യുന്നതുപോലെ സ്വാഗതം ചെയ്യുമായിരുന്നോ എന്ന് രാജ്യം മുഴുവന്‍ ചോദിക്കുകയാണെന്നും മുഖപത്രത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























